തോട്ടിൽ ഭക്ഷണാവശിഷ്​ടങ്ങളും മദ്യക്കുപ്പികളും

* സ്ഥാപനത്തെക്കുറിച്ച് സൂചന ലഭിച്ചു തൊടുപുഴ: തോട്ടിൽ ഭക്ഷണാവിശിഷ്ടങ്ങളും മദ്യക്കുപ്പികളും തള്ളിയതായി കണ്ടെത ്തി. തൊടുപുഴ ഷാപ്പുംപടിക്ക് സമീപത്തെ മുല്ലയ്ക്കൽ തോട്ടിലും കരയിലുമായാണ് ഞായറാഴ്ച രാവിലെ മാലിന്യം തള്ളിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെത്തി മാലിന്യം പരിശോധിച്ചു. പരിശോധനയിൽ സമീപത്തെ ഒരു വൻകിട ഭക്ഷണശാലയിൽനിന്നുള്ള അവശിഷ്ടങ്ങളാണ് തോട്ടിൽനിന്ന് കണ്ടെത്തിയിരിക്കുന്നതെന്ന് വാർഡ് കൗൺസിലർ ടി.കെ. സുധാകരൻ നായർ പറഞ്ഞു. അടുത്ത ദിവസം സ്ഥാപനത്തിന് നോട്ടീസ് നൽകുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.