ഫർസാന ഹാരിസ‌് മോണോ ആക‌്ടിൽ ഒന്നാമത്​

േകാട്ടയം: ആർത്തവത്തി​െൻറ പേരിലുള്ള പഴഞ്ചൻ അനാചാരങ്ങളെ തീവ്രമായ ഭാഷയിൽ അവതരിപ്പിച്ച‌് സ​െൻറ് തെേരസാസി‍​െൻറ ഫർസാന ഹാരിസ‌് മോണോആക‌്ടിൽ ഒന്നാം സ്ഥാനം നേടി. ആർത്തവത്തി​െൻറ പേരിൽ ഒറ്റപ്പെടുത്തി, വീട്ടിൽ തങ്ങുമ്പോൾ ചുഴലിക്കാറ്റ‌് ദുരന്തത്തിൽ മരിച്ച പെൺകുട്ടിയുടെ ജീവിതവുമായി ഇഴചേർത്തായിരുന്നു ഫർസാന ഏറെ സാമൂഹികപ്രസക്തമായ വിഷയം അവതരിപ്പിച്ചത‌്. ഇതിനെ ദ്രൗപതിയുടെ വസ‌്ത്രാക്ഷേപവുമായും ബന്ധപ്പെടുത്തി അവതരിപ്പിച്ച‌് ശ്രദ്ധനേടി. ആധുനിക കാലത്ത‌് സ‌്ത്രീയെ ഇത്തരത്തിൽ വസ‌്ത്രാക്ഷേപം ചെയ്യുന്നവരുണ്ടെന്നും അവരെ ഒറ്റപ്പെടുത്തണമെന്നുമുള്ള സന്ദേശമാണ‌് ഫർസാന നൽകിയത‌്. കഴിഞ്ഞവർഷം തലനാരിഴക്ക‌് നഷ്ടപ്പെട്ട ഒന്നാം സ്ഥാനമാണ‌് ഇക്കൊല്ലം ഫർസാന തിരിച്ചുപിടിച്ചത‌്. കഴിഞ്ഞവർഷം രണ്ടാംസ്ഥാനമായിരുന്നു. ചങ്ങനാശ്ശേരി എസ‌്.ബി കോളജിലെ സെനൊൺ ജിയോ ബേബി രണ്ടാംസ്ഥാനവും കോഴഞ്ചേരി സ​െൻറ് തോമസ‌് കോളജിലെ പി.ബി. മാധവ‌്ദാസ‌് മൂന്നാംസ്ഥാനവും നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.