ഇടവിളകൃഷിക്ക് സഹായം

എലിക്കുളം: തെങ്ങിൻ തോട്ടങ്ങളിൽനിന്നുള്ള വരുമാന വർധന ലക്ഷ്യമിട്ട് ഇടവിള പ്രോത്സാഹിപ്പിക്കാൻ നാളികേര വികസന ബോർഡ് പദ്ധതി തയാറാക്കുന്നു. കുറഞ്ഞത് അഞ്ച് തെങ്ങെങ്കിലും സ്വന്തമായുള്ള കർഷകർക്ക് അപേക്ഷിക്കാം. 25 ശതമാനം സബ്സിഡി നിരക്കിൽ ഇടവിളകൃഷിക്കുള്ള വിത്ത് പാക്കറ്റുകൾ അനുവദിക്കുന്നതാണ് പദ്ധതി. താൽപര്യമുള്ള കർഷകർ നിർദിഷ്ട അപേക്ഷാഫോറം പൂരിപ്പിച്ച് കരമടച്ച രസീത് സഹിതം ആറാംതീയതിക്ക് മുമ്പ് അപേക്ഷിക്കണമെന്ന് എലിക്കുളം കൃഷി ഓഫിസർ നിസ ലത്തീഫ് അറിയിച്ചു. യൂത്ത് ഫ്രണ്ട് എം നിശാക്യാമ്പ് നാളെ കുമരകത്ത് കോട്ടയം: പാർലമ​െൻറ് തെരഞ്ഞെടുപ്പിനു മുന്നോടിയായി കോട്ടയം ജില്ലയിലെ യൂത്ത് ഫ്രണ്ട് പ്രവർത്തകരെ സജ്ജമാക്കാൻ യൂത്ത് ഫ്രണ്ട് എം ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ ഞായറാഴ്ച നിശാക്യാമ്പ് നടത്തുന്നു. വൈകുന്നേരം ആറിന് കുമരകം കൃഷി വിജ്ഞാനകേന്ദ്രം ഓഡിറ്റോറിയത്തിൽ കേരള കോൺഗ്രസ് ചെയർമാൻ കെ.എം. മാണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. യൂത്ത് ഫ്രണ്ട് ജില്ല പ്രസിഡൻറ് രാജേഷ് വാളിപ്ലാക്കൽ അധ്യക്ഷതവഹിക്കും. കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. 182 പ്രതിനിധികൾ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.