ചര്‍ച്ച് ബില്‍: പ്രതിഷേധ ഇ-മെയിലുകള്‍ അയക്കാൻ കെ.സി.വൈ.എം

കോട്ടയം: ചര്‍ച്ച് ബില്‍ പൂര്‍ണമായും തള്ളിക്കളയണമെന്നാവശ്യപ്പെട്ട് കേരള നിയമ പരിഷ്‌കരണ കമീഷന് കെ.സി.വൈ.എം പ്രതിഷേധ ഇ-മെയിലുകള്‍ അയക്കും. ചര്‍ച്ച് ബില്‍ തള്ളിക്കളയുക, സഭയെ അധിക്ഷേപിക്കാനുള്ള നീക്കങ്ങളില്‍നിന്ന് പിന്‍വാങ്ങുക തുടങ്ങിയ സന്ദേശങ്ങളടങ്ങിയ െമയിലുകളാണ് അയക്കുന്നത്. കേരളത്തിലെ 32 രൂപതകളിൽനിന്നുമായി അഞ്ചു ലക്ഷത്തിലധികം പ്രതിഷേധ ഇ-മെയിലുകള്‍ അയക്കുമെന്ന് കെ.സി.വൈ.എം സംസ്ഥാന പ്രസിഡൻറ് സിറിയക് ചാഴിക്കാടന്‍ പറഞ്ഞു. മാര്‍ച്ച് മൂന്നിനും ആറിനും ഇടക്കാണ് മെയിൽ അയച്ച് ഇ-കാറ്റ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ബിജോ പി. ബാബു, ജോസഫ് റാല്‍ഫ്, ഡെലിന്‍ ഡേവിഡ്, തേജസ്സ് മാത്യു കറുകയില്‍, ആര്‍. സന്തോഷ്, റോസ്‌മോള്‍ ജോസ്, ഷാരോണ്‍ കെ. റെജി, ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.