പൂഞ്ഞാർ മണ്ഡലത്തിൽ റോഡ് പുനരുദ്ധാരണത്തിന് ഭരണാനുമതി

പൂഞ്ഞാർ: നിയോജക മണ്ഡലത്തിലെ വിവിധ പ്രാദേശിക റോഡുകളുടെ പുനരുദ്ധാരണത്തിന് 68 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.സി. ജോർജ് എം.എൽ.എ അറിയിച്ചു. അനുമതി ലഭിച്ച റോഡുകളുടെ പേരും തുകയും. പുതുപ്പള്ളിക്കവല-കണമല റോഡ് (എരുമേലി) -അഞ്ച് ലക്ഷം, എയ്ഞ്ചൽവാലി-കേരളപാറ റോഡ് (എരുമേലി) -അഞ്ച് ലക്ഷം, മൂന്ന് സ​െൻറ് കോളനി പ്ലാേൻറഷൻ റോഡ് (മുണ്ടക്കയം) -അഞ്ച് ലക്ഷം, പുഞ്ചവയൽ-പെരിങ്ങാട്ട് കോളനി റോഡ് (മുണ്ടക്കയം) -രണ്ട് ലക്ഷം, വെട്ടിപ്പറമ്പ്-തുരുത്തേൽപടി-കണ്ടൻപറമ്പ് കുളം കുടിവെള്ള പദ്ധതി റോഡ് (പൂഞ്ഞാർ തെക്കേക്കര) -അഞ്ച് ലക്ഷം, പൂഞ്ഞാർ സ്റ്റേഡിയം-ചന്തക്കടവ് റോഡ് (പൂഞ്ഞാർ തെക്കേക്കര) -മൂന്ന് ലക്ഷം, കുന്നോന്നി-ഞാറക്കൽ-പൈയ്യാനിത്തോട്ടം റോഡ് (പൂഞ്ഞാർ തെക്കേക്കര) -മൂന്ന് ലക്ഷം, കൊല്ലംപാറ കോളനി റോഡ് (തീക്കോയി) -അഞ്ച് ലക്ഷം, വളതൂക്ക്-മണിയംകുന്ന്-മഠം വാതിൽ റോഡ് (പൂഞ്ഞാർ) -നാല് ലക്ഷം, പാക്കയം-കുതിരപ്പാലം ചെക്ക്ഡാം-ഈരാറ്റുപുഴ റോഡ് (തിടനാട്) -മൂന്ന് ലക്ഷം, ചാറാടി-പുതുവടിക്കുന്ന്-പെരുന്നിലം റോഡ് (തിടനാട്) -അഞ്ച് ലക്ഷം, ചോറ്റുതോട്-പള്ളിപ്പട്ട് -ചാണകകുളം റോഡ് (തിടനാട്) -അഞ്ച് ലക്ഷം, സലഫി സ​െൻറർ-കണ്ടത്തിൽ റോഡ് (ഈരാറ്റുപേട്ട) -മൂന്ന് ലക്ഷം, പാലമ്പ്ര-വാകപ്പാറ റോഡ് (പാറത്തോട്) -അഞ്ച് ലക്ഷം, കല്ലുമുണ്ട-കവാലി-പ്ലാപ്പള്ളി റോഡ് (കൂട്ടിക്കൽ) -രണ്ട് ലക്ഷം, പറത്താനം-പെരുമ്പാറ റോഡ് (കൂട്ടിക്കൽ) -രണ്ട് ലക്ഷം, കൂട്ടിക്കൽ-വല്ലീറ്റ റോഡ് (കൂട്ടിക്കൽ) -രണ്ട് ലക്ഷം, ദിൽമൺ-വള്ളക്കാട് റോഡ് (കൂട്ടിക്കൽ) -രണ്ട് ലക്ഷം, തേൻപുഴ ഈസ്റ്റ് മരുതിക്കാട് (കൂട്ടിക്കൽ) -രണ്ട് ലക്ഷം. ചർച്ച് ബിൽ: കത്തോലിക്ക കോൺഗ്രസ് നാളെ കരിദിനം ആചരിക്കും കാഞ്ഞിരപ്പള്ളി: കേരളത്തിലെ ക്രൈസ്തവ സഭകൾക്ക് ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ നിഷേധിക്കാനും സഭാ സ്ഥാപനങ്ങൾ സർക്കാർ ഏജൻസികളെ ഉപയോഗിച്ച് പിടിച്ചെടുക്കാനുമുള്ള ആസൂത്രിത നീക്കമാണ് കേരള നിയമപരിഷ്കരണ കമീഷൻ കൊണ്ടുവന്ന ദി കേരള ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻ ബില്ലി​െൻറ പിന്നിലെന്ന് കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി ആരോപിച്ചു. ബില്ലിനെതിരെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും രൂപത പ്രസിഡൻറ് ജോമി കൊച്ചുപറമ്പിൽ, ജയിംസ് പെരുമാക്കുന്നേൽ, മാധ്യമ വിഭാഗം കൺവീനർ റോണി കെ. ബേബി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച എല്ലാ ഇടവക യൂനിറ്റുകളുടെയും നേതൃത്വത്തിൽ കരിദിനമായി ആചരിക്കും. യൂനിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമങ്ങൾ നടത്തി ചർച്ച് ബില്ലി​െൻറ കോപ്പികൾ കത്തിക്കും. വാർത്തസമ്മേളനത്തിൽ രൂപത സെക്രട്ടറി ജോജോ തെക്കുംചേരിക്കുന്നേൽ, കാഞ്ഞിരപ്പള്ളി ഫൊറോന പ്രസിഡൻറ് ജോസ് മടുക്കക്കുഴി, സിനി ജിബു എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.