'അങ്ങ്‌ ദൂരെ ഒരു ദേശത്തിലൂടെ‌' കോട്ടയത്തിനും അംഗീകാരം

കോട്ടയം: സംസ്ഥാന ചലച്ചിത്ര അവാർഡിൽ കോട്ടയവും അംഗീകാരത്തിളക്കത്തിൽ. കോട്ടയത്തെ സജീവസാന്നിധ്യമായ ജോഷി മാ ത്യു സംവിധാനം ചെയ്ത 'അങ്ങ് ദൂരെ ഒരു ദേശത്ത്' എന്ന സിനിമയാണ് മികച്ച കുട്ടികളുടെ ചിത്രം. കോട്ടയം സ്വദേശിയായ കാമറമാൻ വേണു സംവിധാനം ചെയ്ത 'കാർബൺ' നാല് അവാർഡ് നേടിയതാണ് മറ്റൊരു നേട്ടം. മികച്ച കാമറമാൻ, സംഗീത സംവിധായകൻ, ശബ്ദ ഡിസൈനർ, ലാബ് (കളറിസ്റ്റ്) അവാർഡുകളാണ് കാർബണിന് ലഭിച്ചത്. സിനിമ ലേഖനത്തിനുള്ള പ്രത്യേക ജൂറി പരാമർശം എരുമേലി സ്വദേശിയായ രാജേഷ് കെ. എരുമേലിക്കും ലഭിച്ചു. ദേശീയ, അന്തർദേശീയ ചലച്ചിത്ര മേളകളിൽ മികച്ച അംഗീകാരം നേടിയതിനൊടുവിലാണ് 'അങ്ങ് ദൂരെ ഒരു ദേശത്തിെന' സംസ്ഥാന അവാർഡ് തേടിയെത്തിയിരിക്കുന്നത്. കൽക്കട്ട രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിലും പൂന ഫെസ്റ്റിവലിൽ ഇന്ത്യൻ വിഭാഗത്തിലും പ്രദർശിപ്പിച്ചിരുന്നു. റെയിൻ ഇൻറർനാഷനൽ നേച്വർ ഫെസ്റ്റിവലിൽ പ്രത്യേക പ്രദർശനം നടത്തിയ സിനിമ, പാരീസിലെ സിനിലിങ്ക് പ്രദർശനത്തിലും ഇടംപിടിച്ചിരുന്നു. കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകളും മോഹിനിയാട്ട നര്‍ത്തകിയുമായ കലാവിജയനാണ് ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്. ഇന്ദ്രൻസും പ്രധാനവേഷത്തിലെത്തുന്നുണ്ട്. അടച്ചുപോകാൻ സാധ്യതയുള്ള ആദിവാസി സ്കൂൾ നിലനിർത്താൻ ശ്രമിക്കുന്ന അധ്യാപികയുടെയും കുട്ടികളുടെയും കഥയാണ് സിനിമയുടെ ഇതിവൃത്തം. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം 2012ൽ ജോഷി മാത്യു സംവിധാനം ചെയ്ത ബ്ലാക്ക് ഫോറസ്റ്റിനാണ് ലഭിച്ചത്. പത്താംനിലയിലെ തീവണ്ടി രാജ്യാന്തര പുരസ്കാരവും കരസ്ഥമാക്കിയിരുന്നു. മാർച്ച് അഞ്ചിന് കോട്ടയത്ത് ആരംഭിക്കുന്ന പ്രാദേശിക ചലച്ചിത്രമേളയുടെ ഒരുക്കങ്ങളിൽ സജീവമായിരിക്കുന്നതിനിടെയാണ് ചലച്ചിത്ര പുരസ്കാരം എത്തിയിരിക്കുന്നത്. മുൻ എം.പി പാലാ കെ.എം. മാത്യുവി​െൻറ മകനാണ്. കാമറമാനായ വേണുവിനെ നായകനാക്കി കോളജ് പഠനത്തിനിടക്ക് 1975ൽ ദ യൂത്ത് എന്ന ഹ്രസ്വചിത്രമെടുത്താണ് ജോഷി മാത്യു സിനിമയിൽ ചുവട് ഉറപ്പിക്കുന്നത്. പദ്്മരാജ​െൻറ ശിഷ്യനായാണ് സിനിമയിൽ ആദ്യ ചുവടുെവച്ചത്. കേരള സംഗീതനാടക അക്കാദമി അംഗം, കേരള ചലച്ചിത്ര വികസന കോർപറേഷൻ അംഗം, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയത്തെ നവയുഗ് ചിൽഡ്രൻസ് തിയറ്റർ ആൻഡ് മൂവി വില്ലേജ് എന്ന കുട്ടികൾക്കായുള്ള കലാപരിശീലന കേന്ദ്രത്തി​െൻറ പ്രവർത്തനങ്ങളിലും സജീവമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.