അധിക വൈദ്യുതി ലോഡ്: മാര്‍ച്ച് 31വരെ പിഴയില്ലാതെ ക്രമീകരിക്കാം

എരുമേലി: മേഖലയിലെ ഗാര്‍ഹിക, വാണിജ്യ ഉപയോക്താക്കള്‍ വൈദ്യുതി കണക്ഷനുകളില്‍ അനധികൃതമായി ഘടിപ്പിച്ചിട്ടുള്ള അധ ികലോഡ് സെക്ഷന്‍ ഓഫിസില്‍ അറിയിച്ച് നിയമപരമായി ക്രമീകരിക്കണമെന്ന് എരുമേലി വൈദ്യുതി സെക്ഷന്‍ അസി. എൻജിനീയര്‍ അറിയിച്ചു. ഇതിനായി മാര്‍ച്ച് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. അപേക്ഷാഫീസ്, പരിശോധന ഫീസ്, അഡീഷനല്‍ ഡിപ്പോസിറ്റ് എന്നിവ ഈടാക്കില്ല. മാര്‍ച്ച് 31ന് ശേഷം, അനുവദിക്കപ്പെട്ട കണക്റ്റഡ് ലോഡിലും കൂടുതലായി വൈദ്യുതി ഉപയോഗം കണ്ടെത്തിയാല്‍ മുന്‍കാല പ്രാബല്യത്തോടെ പിഴചുമത്താനാണ് ബോര്‍ഡി‍​െൻറ തീരുമാനം. വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യമേഖല, ഓഫിസുകള്‍, ബാങ്കുകള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളിലും അനുവദനീയമായ കണക്റ്റഡ് ലോഡിലും കൂടുതല്‍ ഉപയോഗം നടക്കുന്നതായാണ് ബോര്‍ഡി​െൻറ കണ്ടെത്തല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.