പഠിപ്പിക്കുന്നതിനിടെ നൃത്താധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

KTD59 pradeep 63 കോട്ടയം: നൃത്തം പഠിപ്പിക്കുന്നതിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. പനച്ചിക്കാട് കാവ്യാസദനത്തിൽ പ്രദീപ്ചിങ്ങവനമാണ് (നാണപ്പൻ സാർ -63) മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 2.30 ഓടെയായിരുന്നു സംഭവം. പൂവന്തുരുത്ത് യു.പി സ്‌കൂളിൽ വർഷങ്ങളായി നൃത്തം പഠിപ്പിക്കുന്ന പ്രദീപ് വിദ്യാർഥികൾക്ക് ക്ലാസെടുക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു. ഭാര്യ: ഷൈലജ. മക്കൾ: നവ്യ, കാവ്യ. മരുമക്കൾ: രാജേഷ് (പനച്ചിക്കാട്), സന്ദീപ് (പള്ളം). സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് പരുത്തുംപാറ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.