അനില്‍കാന്ത് വിജിലന്‍സ് എ.ഡി.ജിപി

തിരുവനന്തപുരം: മേഖല എ.ഡി.ജി.പിമാരുടെ തസ്തിക നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ദക്ഷിണ മേഖല എ.ഡി.ജി .പിയായിരുന്ന അനില്‍കാന്തിനെ വിജിലന്‍സ് എ.ഡി.ജി.പിയായി നിയമിക്കും. ഇതുസംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ച ഇറങ്ങും. വിജിലന്‍സ് മേധാവിയായിരുന്ന ബി.എസ്. മുഹമ്മദ് യാസിന്‍ വ്യാഴാഴ്ച വിരമിക്കുന്ന ഒഴിവിലാണ് അനില്‍കാന്തി​െൻറ നിയമനം. ഉത്തരമേഖല എ.ഡി.ജി.പിയായിരുന്ന രാജേഷ് ദിവാന്‍ സ്ഥാനമൊഴിഞ്ഞതിനെതുടര്‍ന്ന് ഈ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു. അനില്‍കാന്തിനെകൂടി മാറ്റിയതോടെ രണ്ട് മേഖല എ.ഡി.ജി.പിമാരുടെയും തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. മനോജ് എബ്രഹാമിനെ എ.ഡി.ജി.പിയായി ഉയര്‍ത്തിയതോടെ തിരുവനന്തപുരം റേഞ്ച് ഐ.ജി സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. BOX 51 ഡിവൈ.എസ്.പിമാരെ മാറ്റി തെരഞ്ഞെടുപ്പ് കമീഷ​െൻറ നിർദേശപ്രകാരം 51 ഡിവൈ.എസ്.പിമാരെ മാറ്റിനിയമിച്ചു. അതത് ജില്ലകളില്‍ സുരക്ഷ ചുമതലയുണ്ടായിരുന്നവരെ ആദ്യം മാറ്റിയെങ്കിലും പിന്നീട് സ്‌പെഷല്‍ ബ്രാഞ്ച് ഒഴിച്ച് എല്ലാവരെയും മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞമാസം മാറ്റിനിയമിച്ച പലരെയും ബുധനാഴ്ച ഇറങ്ങിയ ഉത്തരവില്‍ വീണ്ടും മാറ്റിനിയമിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.