'അലത്താളം 2019'; സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്താം

കോട്ടയം: ഫെബ്രുവരി 28 മുതൽ മാർച്ച് നാലുവരെ നടക്കുന്ന മഹാത്മഗാന്ധി സർവകലാശാല യുവജനോത്സവം 'അലത്താളം 2019'ൽ വിവിധ കല ാപരിപാടികളിൽ അക്കമ്പനിസ്റ്റ് ആയി ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാത്തവർക്ക് സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. വിദ്യാർഥികൾ പ്രിൻസിപ്പലി​െൻറ സാക്ഷ്യപത്രവും തിരിച്ചറിയൽ രേഖകളുമായി സ്‌പോട്ട് രജിസ്‌ട്രേഷൻ ചെയ്യേണ്ടതാണ്. യുവശാസ്ത്രജ്ഞർക്ക് ധ്രുവ ഗവേഷണത്തിൽ അനന്തസാധ്യതകൾ -ഡോ. പി.എസ്. സുനിൽ കോട്ടയം: ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് എം.ജി സർവകലാശാല പരിസ്ഥിതി ശാസ്ത്ര പഠന വിഭാഗവും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും സംയുക്തമായി 'ധ്രുവം മുതൽ ധ്രുവം വരെ' പേരിൽ ദേശീയ ശാസ്ത്രദിനം ആചരിച്ചു. അൻറാർട്ടിക്കയിലെ ഇന്ത്യൻ ശാസ്ത്ര പര്യവേഷണത്തിൽ അംഗമായിരുന്ന കൊച്ചിൻ സർവകലാശാല സ്‌കൂൾ ഓഫ് മറൈൻ സയൻസസിലെ അസോസിയേറ്റ് പ്രഫസറും ശാസ്ത്രജ്ഞനുമായ ഡോ. പി.എസ്. സുനിൽ മുഖ്യപ്രഭാഷണം നടത്തി. ആധുനിക ശാസ്ത്രത്തി​െൻറ വളർച്ചയെക്കുറിച്ചും ഇന്ത്യൻ ആർട്ടിക്, അൻറാർട്ടിക്, ഹിമാലയൻ പര്യവേഷണത്തെക്കുറിച്ചും അദ്ദേഹം വിദ്യാർഥികളോട് സംവദിച്ചു. യുവശാസ്ത്രജ്ഞർക്ക് ധ്രുവ ഗവേഷണത്തിൽ അനന്തസാധ്യതകളുണ്ടെന്ന് അദ്ദേഹംപറഞ്ഞു. പരിസ്ഥിതി ശാസ്ത്രവിഭാഗം തലവൻ ഡോ. ഇ.വി. രാമസാമി, ഡോ. സി.ടി. അരവിന്ദകുമാർ, ഡോ. മഹേഷ് മോഹൻ, ഡോ. വി.പി. സൈലാസ്, വി.ജി. ഗോപീകൃഷ്ണ എന്നിവർ സംസാരിച്ചു. കറൻറ് ട്രെൻഡ്‌സ് ഇൻ മെറ്റീരിയൽ സയൻസ്; ദേശീയ സെമിനാർ മാർച്ച് ഒന്നുമുതൽ കോട്ടയം: എം.ജി സർവകലാശാല അഡ്വാൻസ്ഡ് മോളിക്കുലാർ മെറ്റീരിയൽസ് റിസർച്ച് സ​െൻററി​െൻറ ആഭിമുഖ്യത്തിൽ 'കറൻറ് ട്രെൻഡ്‌സ് ഇൻ മെറ്റീരിയൽ സയൻസ്' വിഷയത്തിൽ ദേശീയ സെമിനാർ നടക്കും. മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിലാണ് സെമിനാർ. വൈസ് ചാൻസലർ പ്രഫ. സാബു തോമസ് ഉദ്ഘാടനം ചെയ്യും. എ.എം.എം.ആർ.സി ഡയറക്ടർ ഡോ. എസ്. അനസ്, സിൻഡിക്കേറ്റ് അംഗം പ്രഫ. കെ. ജയചന്ദ്രൻ, ഡോ. പി. രാധാകൃഷ്ണൻ നായർ എന്നിവർ പങ്കെടുക്കും. ഡോ. എസ്. സന്തോഷ് ബാബു, ഡോ. പി.ആർ. ഹരികൃഷ്ണവർമ, ഡോ. വി.കെ. പ്രവീൺ, ഡോ. എം.എം. ഷൈജുമോൻ, ഡോ. കെ.ജി.കെ. വാര്യർ, ഡോ. ബിബിൻ ജോൺ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വിവരങ്ങൾ www.mgu.ac.in എന്ന വെബ്‌സൈറ്റിൽ. ഫോൺ: 9567544740, 9446321260.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.