എരുമേലി സിക്സസ് ജേതാക്കൾ

കാഞ്ഞിരപ്പള്ളി: എക്സൈസ് റേഞ്ച് ഓഫിസും ഗ്രാമപഞ്ചായത്തും ലഹരിവിരുദ്ധ മിഷൻ വിമുക്തിയുടെ ഭാഗമായി മൈക്ക വോളി ക്ലബി​െൻറ സഹകരണത്തോടെ സംഘടിപ്പിച്ച വോളിബാൾ ടൂർണമ​െൻറ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജെ.ബി. ബിനു ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എം.എ. റിബിൻഷാ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അഗം സുബിൻ സലീം, സ്കൂൾ ഡയറക്ടർ അബ്ദുൽ റസാഖ്, സാഫ് കോ ഓഡിനേറ്റർ റിയാസ് കാൾടെക്സ്, വോളിക്ലബ് ഭാരവാഹികളായ മാഹിൻ സാബിത്ത്, അനൂപ്, റിയാസ് എന്നിവർ സംസാരിച്ചു. ഫൈനലിൽ ആനിത്തോട്ടം വോളി ക്ലബിനെ പരാജയപ്പെടുത്തി എരുമേലി സിക്സസ് വിജയികളായി. വിജയികൾക്ക് പഞ്ചായത്തം അംഗം എം.എ. റിബിൻ ഷാ ട്രോഫികൾ സമ്മാനിച്ചു. മാലിന്യ സംസ്കരണ പദ്ധതിക്ക് ഫണ്ടില്ല, വിയോജിപ്പുമായി ഇടത് അംഗങ്ങൾ മുണ്ടക്കയം: മാലിന്യ സംസ്കരണ പദ്ധതിക്ക് ഫണ്ടില്ല, മുണ്ടക്കയം പഞ്ചായത്ത് ബജറ്റ് ചർച്ചയിൽ വിയോജിപ്പുമായി ഇടത് അംഗങ്ങൾ. മാലിന്യ സംസ്കരണത്തിന് പണം നീക്കിവെക്കാതെ അനാവശ്യ പദ്ധതികൾ ആവിഷ്കരിച്ചതായും ഇവർ കുറ്റപ്പെടുത്തി. പുതിയ ബസ്സ്റ്റാൻഡ് പദ്ധതി അനാവശ്യമാണ്. മണിമലയാറ്റിൽ മലിനജലം ഒഴുക്കുന്നത് തടയാൻ ഒരു പദ്ധതിയുമില്ല. ഇതിനായി ഒരു രൂപയും മാറ്റിെവച്ചിട്ടില്ല. ഈ ആവശ്യമുന്നയിച്ച് ഇടത് അംഗങ്ങളായ ടി.ആർ. സത്യൻ, കെ.സി. സുരേഷ്, പ്രതീഷ് കുമാർ, സനിൽ, രേഖ ദാസ്, ജെസി ബാബു, ആശ അനീഷ് എന്നിവരാണ് വിയോജിച്ചത്. ഇടതുപക്ഷ അംഗങ്ങളുടെ വിയോജിപ്പ് രാഷ്ട്രീയപ്രേരിതമാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. രാജു പറഞ്ഞു. മാലിന്യ സംസ്കരണം, ശുചീകരണം എന്നീ പദ്ധതികൾക്കായി 60 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയതായും പ്രസിഡൻറ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.