മരം മുറിക്കൽ: ശാന്തിപുരത്ത്​ വൈദ്യുതി മുടങ്ങിയത് മണിക്കൂറുകളോളം

കറുകച്ചാൽ: സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ മരം മുറിക്കലുമായി ബന്ധപ്പെട്ട് ശാന്തിപുരത്ത് വൈദ്യുതി മുടങ്ങ ിയത് മണിക്കൂറോളം. എന്നാൽ, വൈദ്യുതി മുടക്കത്തെപ്പറ്റി അറിഞ്ഞില്ലെന്ന് കെ.എസ്.ഇ.ബി അധികൃതർ. ചൊവ്വാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. ശാന്തിപുരം തകടിയേൽ ഭാഗത്തെ ട്രാൻസ്‌ഫോർമറിൽനിന്ന് മഞ്ഞ ഹെൽമറ്റ്് ധരിച്ച കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി ഫ്യൂസ് ഊരിമാറ്റുന്നത് പ്രദേശവാസികൾ കണ്ടിരുന്നു. തുടർന്നാണ് പുരയിടത്തിൽനിന്ന് മരം മുറിക്കൽ ആരംഭിച്ചത്. ഇതോടെ പ്രദേശത്തെ അമ്പതോളം വീടുകളിലേക്കുള്ള വൈദ്യുതിയും നിലച്ചു. മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതോടെ നാട്ടുകാർ പലവട്ടം കെ.എസ്.ഇ.ബി കറുകച്ചാൽ സെക്ഷൻ ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും സാങ്കേതിക തകരാർ എന്നായിരുന്നു മറുപടി. എന്നാൽ, ട്രാൻസ്‌ഫോർമറിലെ ഫ്യൂസ് കാണാതെ വന്നതോടെ നാട്ടുകാർ രംഗത്ത് വന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അഖിൽ പാലൂരി​െൻറ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫിസിലെത്തി നാട്ടുകാർ വിവരം തിരക്കി. എന്നാൽ, ഫ്യൂസ് ഊരിയതുമായി ബന്ധപ്പെട്ട വിവരം തങ്ങൾക്ക് അറിയിെല്ലന്നും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ആരും ശാന്തിപുരം ഭാഗത്തേക്ക് ജോലിക്കായി പോയിട്ടിെല്ലന്നും അധികൃതർ വ്യക്തമാക്കി. പരാതി എഴുതി നൽകിയാൽ അന്വഷിക്കാമെന്ന് അസിസ്റ്റൻറ് എൻജിനീയർ പറഞ്ഞു. എന്നാൽ, തടി വെട്ടിയവരിൽനിന്ന് കൈക്കൂലി വാങ്ങിയ ശേഷം ജീവനക്കാർ തന്നെ ഫ്യൂസ് ഊരി മാറ്റിയതാണന്നും അധികൃതർ അറിഞ്ഞാണ് നിയമലംഘനമെന്നും നാട്ടുകാർ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.