രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ സ്​ഥാനാർഥികളാക്കരുതെന്ന ഹരജി തള്ളി

ന്യൂഡൽഹി: രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ സ്ഥാനാർഥികളാവാൻ അനുവദിക്കരുതെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനികുമാർ ഉപാധ്യായ നൽകിയ പൊതുതാൽപര്യ ഹരജിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും ജസ്റ്റിസ് സഞ്ജീവ് ഖന്നയും ഉൾപ്പെടുന്ന ബെഞ്ച് പരിഗണിക്കാതെ തള്ളിയത്. സർക്കാർ ജോലിക്കും സബ്സിഡിക്കും സഹായങ്ങൾക്കും രണ്ടു കുട്ടികൾ എന്ന മാനദണ്ഡം വേണമെന്നും അല്ലാത്തവരുെട വോട്ടവകാശം റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.