അക്രമം സി.പി.എം നയമല്ലെന്ന്​ സീതാറാം യെച്ചൂരി

യുദ്ധം ചെയ്യേണ്ടത് കശ്മീരികൾക്കോ മുസ്ലിംകൾക്കോ എതിരെയല്ല, തീവ്രവാദികൾക്കെതിരെ തിരുവനന്തപുരം: അക്രമം സി. പി.എം നയമല്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അക്രമത്തിൽ പെങ്കടുത്തവരെ പാർട്ടി പുറത്താക്കിയിട്ടുണ്ടെന്നും പെരിയ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ബംഗാളിൽ കോൺഗ്രസുമായി സി.പി.എം സീറ്റ് പങ്കിെട്ടന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ബംഗാൾ പാർട്ടി കമ്മിറ്റി ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. ബി.െജ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കുക എന്നതിനാണ് പൊതുപരിഗണന. പൊതുമിനിമം പരിപാടി അനുസരിച്ചുള്ള സംഖ്യം തെരഞ്ഞെടുപ്പിന് ശേഷമാവുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം ചെയ്യേണ്ടത് കശ്മീരികൾക്കോ മുസ്ലിംകൾക്കോ എതിരെയല്ലെന്നും തീവ്രവാദികൾക്കെതിരെയാണെന്നും നിയമസഭ സംഘടിപ്പിച്ച ദേശീയ വിദ്യാർഥി പാർലമ​െൻറ് സമാപനസമ്മേളനത്തിൽ യെച്ചൂരി വ്യക്തമാക്കി. കാശ്മീർ ഇന്ത്യയുടെ മുറിച്ചുമാറ്റാനാകാത്ത അവയവമാണെന്നാണ് മുൻ പ്രധാനമന്ത്രി വാജ്പേയി പറഞ്ഞത്. എന്നാൽ, കശ്മീർ ഇന്ത്യയുടെ അവയവമാണെന്നും കശ്മീരികൾ രാജ്യത്തി​െൻറ ഭാഗമല്ലെന്നുമാണ് ഇപ്പോൾ ചിലർ ആവർത്തിക്കുന്നത്. തീവ്രവാദത്തിനെതിരെ കോൺഗ്രസ് ഭരണകാലത്ത് ചെയ്യാത്തത് തങ്ങൾ ചെയ്യുമെന്നാണ് ബി.െജ.പി നേതാക്കൾ പറയുന്നത്. അങ്ങനെയെങ്കിൽ ഉറിയും പഠാൻകോട്ടുമൊക്കെ എന്തുകൊണ്ട് പ്രതിരോധിക്കാനായില്ലെന്നും യെച്ചൂരി ചോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.