വീട്ടമ്മയുടെ കൊല: ഭർത്താവ് ഉൾ​െപ്പടെ മൂന്നുപേർ കസ്​റ്റഡിയിൽ

കടയ്ക്കൽ (കൊല്ലം): മക്കളുടെ മുന്നിലിട്ട് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ഉൾപ്പെടെ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. പാങ്ങലുകാട് ഗണപതിനട ചപ്പാത്തിൽ റാഫി മൻസിലിൽ റംലാബീവിയെ (40) കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് ഷാജി ഉൾപ്പെടെ മൂന്നുപേരെ കടയ്ക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു കൊലപാതകം. ബൈക്കിലെത്തിയ രണ്ടംഗസംഘത്തിൽ ഒരാൾ വീട്ടിൽകയറി മക്കൾക്കുനേരെ മുളകുപൊടി വിതറി റംലയെ കുത്തുകയായിരുന്നു. അയൽവാസികൾ ഓടിയെത്തുമ്പോഴേക്കും രക്തത്തിൽ കുളിച്ച നിലയിലായിരുന്നു റംല. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവസ്ഥലത്തെത്തിയ ഷാജിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തി​െൻറ ചുരുളഴിഞ്ഞത്. ഷാജിയും റംലയും പിരിഞ്ഞശേഷം കോടതി ഉത്തരവി​െൻറ അടിസ്ഥാനത്തിലാണ് മക്കളായ മുഹമ്മദ് റാഫി, മുഹമ്മദ് റിസ്വാൻ എന്നിവർക്കൊപ്പം റംലാബീവി ചപ്പാത്തിലെ വീട്ടിൽ താമസിച്ചിരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം വേയ്ക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.