ഇരട്ടക്കൊല: കണ്ണൂർ ബന്ധം അന്വേഷിക്കാത്തതെന്ത്​ -രമേശ്​ ചെന്നിത്തല

തൃശൂർ: പെരിയ ഇരട്ടക്കൊലയുടെ കണ്ണൂർ കണക്ഷൻ അനേഷിക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നി ത്തല. കണ്ണൂരിൽനിന്ന് വന്ന വാഹനത്തെക്കുറിച്ച് തുമ്പില്ല. കൊല്ലപ്പെട്ടവർ ബൈക്കിൽ വരുന്ന വിവരം കൈമാറിയ വ്യക്തികളെക്കുറിച്ച് അന്വേഷണമില്ല. കൊല നടന്നതിന് അടുത്തുള്ളവരെപ്പോലും ചോദ്യംചെയ്യുന്നില്ല. ഉന്നത ഗൂഢാലോചനയിലേക്ക് അന്വേഷണം എത്തുന്നില്ല. തെളിവുകൾ നശിപ്പിക്കുന്നു. കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചതുപോലും അട്ടിമറിക്കാനാണ്. പ്രതികളെ രക്ഷിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു- പ്രതിപക്ഷ നേതാവ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. അറസ്റ്റിലായവർക്ക് ഭക്ഷണം എത്തിക്കുന്നത് പ്രാദേശിക സി.പി.എം നേതൃത്വമാണ്. ഇതിലൂടെ പാർട്ടി നൽകുന്ന സന്ദേശം വ്യക്തമാണ്. എതിർക്കുന്നവരെ ഭരണത്തി​െൻറ ബലത്തിൽ അടിച്ചമർത്തുന്ന സി.പി.എമ്മി​െൻറയും സർക്കാറി​െൻറയും സമീപനത്തി​െൻറ ഭാഗമാണ് എൻ.എസ്.എസിനെ ഭീഷണിപ്പെടുത്തുന്നത്-ചെന്നിത്തല പറഞ്ഞു. നിയമ പരിഷ്കരണ കമീഷൻ കൊണ്ടുവന്ന ചർച്ച് ആക്ട് ബിൽ ക്രൈസ്തവ സഭക്ക് നേരെയുള്ള കടന്നാക്രമണമാണ്. ശബരിമല വിഷയത്തിൽ ഹിന്ദു വിശ്വാസികളെ ആക്രമിച്ചതിന് സമാനമാണിത്. ഇത് പിൻവലിപ്പിക്കാൻ യു.ഡി.എഫ് ശക്തമായി ഇടപെടുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 'കേരള കോൺഗ്രസി​െൻറ കാര്യം അവർ നോക്കിക്കോളും' തൃശൂർ: ലോക്സഭ സീറ്റുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ അവർ നോക്കിക്കോളുമെന്ന് രമേശ് ചെന്നിത്തല. യു.ഡി.എഫി​െൻറ സീറ്റ് വിഭജന ചർച്ച ചൊവ്വാഴ്ച തുടങ്ങും. ഉച്ചക്ക് 12നാണ് കേരള കോൺഗ്രസുമായുള്ള ചർച്ച. അവരുടെ അഭിപ്രായങ്ങൾ അതിൽ പറയാം. അതിന് മുമ്പ് അവകാശം ഉന്നയിക്കാൻ തടസ്സമില്ല. ഇതൊരു ഏകാധിപത്യ മുന്നണിയല്ല. കേരള കോൺഗ്രസിൽ പിളർപ്പി​െൻറ പ്രശ്നമില്ല. കോൺഗ്രസി​െൻറ സ്ഥാനാർഥിപ്പട്ടിക മാർച്ച് രണ്ടാം വാരം തയാറാവും. ഇതുവരെ ഒരു ചർച്ചയും നടന്നിട്ടില്ല. എം.എൽ.എമാർ മത്സരിക്കേണ്ട എന്നത് ദേശീയ തലത്തിൽ കോൺഗ്രസി​െൻറ നയമാണ്. അതിൽ എവിടെയെങ്കിലും മാറ്റം വേണമെങ്കിൽ എ.െഎ.സി.സി അധ്യക്ഷൻ തീരുമാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.