കാര്‍ഷിക മേഖലയിലെ യന്ത്രവത്കരണം ഉടന്‍ പൂര്‍ത്തിയാക്കും -മന്ത്രി സുനില്‍കുമാര്‍

കോട്ടയം: കാര്‍ഷിക മേഖലയിലെ യന്ത്രവത്കരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. എല ്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും അഗ്രോ സര്‍വിസ് സ​െൻററുകളും ഗ്രാമപഞ്ചായത്തുകളില്‍ കാര്‍ഷിക കര്‍മസേനയും ആരംഭിക്കുന്നതോടെ കാര്‍ഷിക മേഖലയുടെ പുതുയുഗം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയടക്കം വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കല്ലറ-വെച്ചൂര്‍ കനാല്‍ ആഴം വർധിപ്പിച്ച് നീരൊഴുക്ക് പുനഃസ്ഥാപിക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ആദ്യ ഗഡുവായ 2000 രൂപ തോട്ടകം സ്വദേശി പി. ബൈജുവിന് കൈമാറിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചത്. വൈക്കം ബ്ലോക്ക് അഗ്രോ സര്‍വിസ് സ​െൻറർ, ജില്ലതല കേരഗ്രാമം പദ്ധതി, ജൈവ പച്ചക്കറി പദ്ധതി, ജില്ലതലത്തിലെ മികച്ച ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡ് വിതരണം, കര്‍ഷക ശാസ്ത്രജ്ഞ മുഖാമുഖം പരിപാടി എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. സി.കെ. ആശ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍ക്കര്‍ പദ്ധതി വിശദീകരണം നടത്തി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.വൈ. ജയകുമാരി, ജില്ല പഞ്ചായത്ത് അംഗം അഡ്വ.കെ.കെ. രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ഉഷാകുമാരി, സെബാസ്റ്റ്യന്‍ ആൻറണി, പി. ശകുന്തള, പി.എസ്. മോഹനന്‍, പി.വി. ഹരിക്കുട്ടന്‍, സൗമ്യ അനൂപ്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. ഉദയകുമാര്‍, വൈക്കം ബ്ലോക്ക് പഞ്ചായത്ത് അംഗം മായ ഷാജി, തലയാഴം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജി. റെജിമോന്‍ എന്നിവര്‍ സംസാരിച്ചു. കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജയശ്രീ സ്വാഗതവും കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബി. പ്രമോദ് നന്ദിയും പറഞ്ഞു. ഇതിനോട് അനുബന്ധിച്ച് വൈക്കം, കടുത്തുരുത്തി താലൂക്കുകളിലെ ജൈവ കാര്‍ഷിക മേളയും പ്രദര്‍ശന സ്റ്റാളും ഒരുക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.