മുഖ്യമന്ത്രിക്കെതിരെ മോശം പരാമർശം; അസി.​ എൻജിനീയർക്ക്​ സസ്​പെൻഷൻ

പീരുമേട്: സമൂഹമാധ്യമത്തിൽ മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും എതിരെ മോശം പരാമർശം നടത്തിയ കെ.എസ്.ഇ.ബി അസിസ്റ്റൻറ് എൻജിനീയറിനെ സസ്‌പെൻഡ് ചെയ്തു. പീരുമേട് 66 കെ.വി സബ് സ്റ്റേഷനിലെ അസിസ്റ്റൻറ് എൻജിനീയർ സി. പന്നീർ സെൽവത്തെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ഫേസ്‌ബുക്കിൽ മുഖ്യമന്ത്രിയെയും വൈദ്യുതി മന്ത്രിയെയും അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റുകൾ ഷെയർ ചെയ്തതിനാണ് നടപടി. മേലുദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയതിനും കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയതിനും നേരേത്ത രണ്ടുതവണ പന്നീർ സെൽവം സസ്പെൻഷൻ നേരിട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.