മിനി ബസ്​ മരത്തിലിടിച്ചു; ആളുകൾ ഒാടിമാറിയതിനാൻ ദുര​ന്തമൊഴിവായി

കോട്ടയം: നിയന്ത്രണംവിട്ട മിനി ബസ് മരത്തിലിടിച്ചു. സമീപത്തെ കടയുടെ മുന്നിൽനിന്നവർ ഒാടിമാറിയതിനാൻ വൻ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച ഉച്ചക്ക് 12ന് പാക്കിൽ പവർ ഹൗസ് ജങ്ഷനിലാണ് സംഭവം. കോട്ടയത്തുനിന്ന് ചങ്ങനാശ്ശേരിയിലേക്ക് വന്ന മിനി ബസ് ബ്രേക്ക് നഷ്ടമായി നിയന്ത്രണംവിട്ട് റബർ വ്യാപാരം നടത്തുന്ന എ.ആർ.ബി ട്രേഡേഴ്സിന് മുന്നിലേക്ക് പാഞ്ഞെത്തി. ഇൗസമയം ഡ്രൈവർ െവട്ടിച്ചതോടെ സമീപത്തെ ബദാം മരത്തിൽ ഇടിച്ചുനിന്നു. കടയുടെ മുന്നിൽ നിന്ന ആളുകൾ വാഹനം വരുന്നതുകണ്ട് ഒാടിമാറി. വാഹനത്തി​െൻറ മുൻവശം തകർന്നു. കടയുടെ ഷെഡിന് നേരിയ കേടുപാടുണ്ടായി. പതിവായി ആളുകൾ ബസ് കാത്തുനിൽക്കുന്നതും ഒാേട്ടാ സ്റ്റാൻഡുമാണ് അപകടമുണ്ടായ സ്ഥലം. അപകടസമയത്ത് കൂടുതൽ ആളുകളും വാഹനങ്ങളും ഇല്ലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.