ജനമഹായാത്ര ഇന്ന്​ ജില്ലയിൽ

േകാട്ടയം: കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര ബുധൻ, വ്യാഴം ദിവസങ്ങളിൽ ജില്ലയി ൽ പര്യടനം നടത്തും. ബുധനാഴ്ച വൈകീട്ട് നാലിന് ജില്ല അതിർത്തിയായ മേലുകാവ് കാഞ്ഞിരം കവലയിലെത്തുന്ന ജാഥയെ നേതാക്കൾ സ്വീകരിക്കും. തുടർന്ന് വടക്കേക്കരയില്‍നിന്ന് പൂഞ്ഞാർ മണ്ഡലത്തിലെ പ്രവര്‍ത്തകരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഇൗരാറ്റുപേട്ട മഞ്ചാടിതുരുത്തിലേക്ക് ആനയിക്കും. തുടർന്ന് തിടനാട്, പിണ്ണക്കനാട് വഴി കാഞ്ഞിരപ്പള്ളിയിലെത്തും. കാഞ്ഞിരപ്പള്ളി കോവിൽകടവിൽനിന്ന് യാത്രയെ പേട്ട കവലയിലേക്ക് ആനയിക്കും. ഇവിെടനിന്ന് പാലായിൽ എത്തുന്ന ജാഥയെ കുരിശുപള്ളി കവലയിൽ വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് വൈകീട്ട് ആറോടെ സമ്മേളനവേദിയായ ളാലം പാലം ജങ്ഷനിലേക്ക് എത്തിക്കും. ഇതോടെ ബുധനാഴ്ചത്തെ പര്യടനത്തിനു സമാപനമാകും. വ്യാഴാഴ്ച രാവിലെ വൈക്കത്തുനിന്ന് യാത്ര പുനരാരംഭിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, പി.സി. ചാക്കോ, കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ്, ബെന്നി ബഹനാൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണസമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും. കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, ആേൻറാ ആൻറണി, രാജ്മോഹൻ ഉണ്ണിത്താൻ, ശൂരനാട് രാജശേഖരൻ, ജോസഫ് വാഴയ്ക്കൻ, ലതിക സുഭാഷ്, കെ.സി. അബു തുടങ്ങിയവർ പെങ്കടുക്കും. വിളംബരജാഥകൾ ചൊവ്വാഴ്ച ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടന്നു. ജില്ലയിലെ പര്യടന പരിപാടിക്ക് നേതാക്കളായ കുര്യൻ ജോയി, ജോസഫ് വാഴയ്ക്കൻ, ലതിക സുഭാഷ്, ടോമി കല്ലാനി, ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി. ബാബുപ്രസാദ്, ജെയ്സൺ ജോസഫ്, അഡ്വ. പി.എ. സലിം, ഫിലിപ്പ് ജോസഫ്, ജോസഫ് സെബാസ്റ്റ്യൻ, നാട്ടകം സുരേഷ്, ജ്യോതികുമാർ ചാമക്കാല, അഡ്വ. പി.എസ്. രഘുറാം, എ.കെ. ചന്ദ്രമോഹൻ, പ്രഫ. പി.ജെ. വർക്കി, മോഹൻ കെ. നായർ, ബിജു പുന്നത്താനം, അഡ്വ. ജി. ഗോപകുമാർ തുടങ്ങിയവർ നേതൃത്വം നൽകുമെന്ന് ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.