മഞ്ഞപ്പിത്തം പടരുന്നു

ചങ്ങനാശ്ശേരി: എസ്.ബി കോളജിലെ വിവിധ ഹോസ്റ്റലുകളില്‍ താമസിക്കുന്ന 20ഓളം വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി പരാതി. വൃത്തിഹീന പരിസരവും ഹോസ്റ്റല്‍ ഭക്ഷണവുമാണ് കാരണമെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. ആരോഗ്യവകുപ്പ് ജീവനക്കാര്‍ രണ്ടുതവണ പരിശോധന നടത്തി മുന്നൊരുക്കം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, നിരവധി വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തം പിടിപെട്ടിട്ടും അധികാരികൾ നടപടിയെടുത്തില്ല. ഇതിനെതിരെ എസ്.എഫ്.ഐ എസ്.ബി കോളജ് യൂനിറ്റ് കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും കൂട്ടായ്മയും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.