സർക്കാറി​​െൻറ 1000 ദിനാഘോഷം: ഉൽപന്ന പ്രദർശന വിപണനമേളക്ക്​ നാഗമ്പടത്ത് നാളെ തുടക്കം

കോട്ടയം: സർക്കാറി​െൻറ 1000 ദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ഉൽപന്ന പ്രദർശന വിപണന മേളക്ക് ബുധനാഴ്ച തുടക്കമാക ും. നാഗമ്പടം പോപ്പ് മൈതാനത്ത് വൈകീട്ട് അഞ്ചിന് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. വൈകീട്ട് 3.30ന് ആരോഗ്യവകുപ്പ് നേതൃത്വത്തിൽ സെൻട്രൽ ജങ്ഷനിൽനിന്ന് നാഗമ്പടത്തേക്ക് സംഘടിപ്പിക്കുന്ന ആരോഗ്യസന്ദേശ യാത്രയോടെയാണ് തുടക്കം. മേളയോടനുബന്ധിച്ച് വിശപ്പുരഹിത കേരളം പദ്ധതി ജില്ലതല ഉദ്ഘാടനം, 400 പേർക്ക് സൗജന്യ ഗ്ലൂക്കോമീറ്റർ വിതരണം, ആരോഗ്യ ജാഗ്രത 2019 രോഗ പ്രതിരോധയജ്ഞം ജില്ലതല ഉദ്ഘാടനം, എസ്.സി, എസ്.ടി വിഭാഗത്തിൽപെട്ടവർക്ക് സൗജന്യ ആധാർ എൻറോൾമ​െൻറ് കിറ്റ് വിതരണം എന്നിവയും മന്ത്രി നിർവഹിക്കും. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ 80ഓളം സ്റ്റാളുകൾ ഒരുക്കും. ദിവസവും 10 മുതല്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, വൈകുന്നേരം നാലു മുതല്‍ കലാസാംസ്കാരിക പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. 27ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.