ഭാഗവത സപ്‌താഹയജ്ഞം തുടങ്ങി

റാന്നി: റാന്നി കൊട്ടാരം ഭജനമഠത്തിൽ ചൊവ്വാഴ്ച യജ്ഞാചാര്യൻ തൃശൂർ ദേശമംഗലം ഓങ്കാരാശ്രമം സ്വാമി നിഗമാനന്ദ തീർഥപാദരുടെ മുഖ്യകാർമികത്വത്തിൽ തുടങ്ങുന്ന ഭാഗവത സപ്‌താഹയജ്ഞം ഫെബ്രുവരി 25 ഉച്ചക്ക് 12.30ന് അവഭൃഥസ്നാനത്തോടെ സമാപിക്കും. ചൊവ്വാഴ്ച വൈകീട്ട് നാലിന് വരാഹാവതാരം. ബുധനാഴ്ച രാവിലെ 10ന് കപിലോപദേശം. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് നരസിംഹാവതാരം. വെള്ളിയാഴ്ച രാവിലെ 6.30ന് കൂർമാവതാരം, 12ന് വാമനാവതാരം, ഉച്ചകഴിഞ്ഞ് ശ്രീരാമാവതാരം, വൈകീട്ട് അഞ്ചിന് ശ്രീകൃഷ്ണാവതാരം. ശനിയാഴ്ച രാവിലെ 6.30ന് ശ്രീകൃഷ്ണലീലകൾ. ഉച്ചക്ക് 1.30ന് രാസലീല, വൈകീട്ട് അഞ്ചിന് രുക്മിണീസ്വയംവരം. ഞായറാഴ്ച രാവിലെ 10ന് സുദാമചരിതം. സമാപനദിനമായ തിങ്കൾ രാവിലെ 10ന് സ്വധാമപ്രാപ്തി, ഉച്ചക്ക് 12.30ന് അവഭൃഥ സ്നാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.