പൊൻകുന്നം ഡിപ്പോയിൽ കൂട്ട സ്ഥലംമാറ്റം

പൊൻകുന്നം: കെ.എസ്.ആർ.ടി.സി പൊൻകുന്നം ഡിപ്പോയിലെ 10 കണ്ടക്ടർമാർക്ക് സ്ഥലംമാറ്റം. കുമളി ഡിപ്പോയിലേക്കാണ് ഇവർക്ക് മാറ്റമായത്. പകരം ആളെ നിയമിച്ചിട്ടില്ല. ഇപ്പോൾതന്നെ ആവശ്യത്തിന് കണ്ടക്ടർമാർ ഇല്ലാത്ത ഡിപ്പോയിൽ സർവിസുകളുടെ കാര്യം അവതാളത്തിലാകും. ആകെ 43 സർവിസ് കാര്യക്ഷമമായി നടത്താൻ 86 കണ്ടക്ടർമാർ വേണ്ടപ്പോൾ 72 പേരാണുള്ളത്. ഇതിൽ നാലുപേർ അവധിയിലാണ്. ഇതിനിടെ പത്തുപേർക്ക് സ്ഥലംമാറ്റം കൂടിയായതോടെ സർവിസുകൾ മുടങ്ങിത്തുടങ്ങി. നേരേത്ത എംപാനൽ കണ്ടക്ടർമാർ ഉണ്ടായിരുന്നതിനാൽ സർവിസുകളെ ബാധിച്ചിരുന്നില്ല. 33 എംപാനൽ കണ്ടക്ടർമാർ ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.