ഉദയനാപുരത്തെ പനമ്പുകാട് തടിപ്പാലം തകർന്നു

വൈക്കം: ഉദയനാപുരം പഞ്ചായത്തി​െൻറയും വൈക്കം നഗരസഭയുടെയും അതിർത്തിയിലെ പനമ്പുകാട്ട് ഉണ്ടായിരുന്ന തടിപ്പാലം ഭാരവണ്ടി കയറി പൂർണമായും തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. കോൺക്രീറ്റ് പാലം തകർന്നതിനാൽ നാട്ടുകാർ നിർമിച്ചതായിരുന്നു തടിപ്പാലം. അധികൃതർ ഇടപെട്ട് യാത്രാദുരിതത്തിനു പരിഹാരം കാണണമെന്നും കോൺക്രീറ്റ് പാലം നിർമിക്കണമെന്നും കോൺഗ്രസ് (ഐ) ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. കെ.കെ. ചന്ദ്രൻ, ശിവരാമൻ, കുമാരൻ, രജീന്ദ്രൻ എന്നിവർ സംസാരിച്ചു. നീണ്ടൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അട്ടിമറി വിജയം ഏറ്റുമാനൂര്‍: ഉപതെരഞ്ഞെടുപ്പ് നടന്ന നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ യു.ഡി.എഫിന് അട്ടിമറി വിജയം. കേരള കോണ്‍ഗ്രസിലെ ഷിബു ചാക്കോയാണ് സി.പി.ഐയിലെ പി.കെ. സ്റ്റീഫനെ 17 വോട്ടി​െൻറ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയത്. ദീര്‍ഘകാലമായി എൽ.ഡി.എഫി​െൻറ കൈവശമിരുന്ന വാര്‍ഡാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന പി.കെ. മോഹനന്‍ അസുഖബാധിതനായതിനെ തുടര്‍ന്ന് കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാനാകാതെ വരുകയും അംഗത്വം നഷ്ടപ്പെടുകയുമായിരുന്നു. ഇതേതുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. യു.ഡി.എഫ് -ഒമ്പത്, എല്‍ഡി.എഫ് -അഞ്ച്, ബി.ജെ.പി -ഒന്ന് എന്നിങ്ങനെയായി പഞ്ചായത്തിലെ കക്ഷിനില.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.