അംഗൻവാടി വർക്കർ/ഹെൽപർ ഇൻറർവ്യൂ

കോട്ടയം: കാഞ്ഞിരപ്പള്ളി അഡീഷനൽ ഐ.സി.ഡി.എസ് േപ്രാജക്ടിൽ പാറത്തോട് പഞ്ചായത്തിലെ അംഗൻവാടി ഹെൽപർ തസ്തികയിലേക് ക് ഫെബ്രുവരി 20നും വർക്കർ തസ്തികയിലേക്ക് ഫെബ്രുവരി 26, 27 തീയതികളിലും ഇൻറർവ്യൂ നടത്തും. കൂട്ടിക്കൽ പഞ്ചായത്തിൽ ഫെബ്രുവരി 21നും ഫെബ്രുവരി 25നും കോരുത്തോട് പഞ്ചായത്തിൽ ഫെബ്രുവരി 22നും 23നും യഥാക്രമം ഹെൽപർ/ വർക്കർ തസ്തികയിലേക്ക് ഇൻറർവ്യൂ നടക്കും. പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് ബജറ്റ് കോട്ടയം: പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് 2019-20 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 29,05,85,852 രൂപ വരവും 28,58,02,259 രൂപ ചെലവും 47,83,593 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. പ്രസിഡൻറ് നിബു ജോൺ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻറ് വത്സമ്മ മാണി ബജറ്റ് അവതരിപ്പിച്ചു. കല ഇല്ലാതാകുേമ്പാൾ ഫാഷിസം കടന്നുവരുമെന്ന് -പ്രിയനന്ദനൻ കോട്ടയം: കല ഇല്ലാതാകുന്നിടത്ത് ഫാഷിസം കടന്നുവരുമെന്ന് സംവിധായകൻ പ്രിയനന്ദനൻ. സംസ്ഥാന സർക്കാറി​െൻറ 1000 ദിനാഘോഷത്തോടനുബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച അതിജീവനം 2019 ഡോക്യുമ​െൻററി ഫെസ്റ്റിവൽ സി.എം.എസ് കോളജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന് വേണ്ടി ആർ. ജയരാജ് സംവിധാനം ചെയ്ത 'കടമ്മൻ പ്രകൃതിയുടെ പടയണിക്കാരൻ', പ്രിയനന്ദനൻ സംവിധാനം ചെയ്ത വൈലോപ്പിള്ളി ഒരു കാവ്യജീവിതം എന്നീ ഡോക്യുമ​െൻററികൾ ഉദ്ഘാടന ചടങ്ങിൽ പ്രദർശിപ്പിച്ചു. സി.എം.എസ് കോളജ്, എം.ടി സെമിനാരി ഹൈസ്കൂൾ, തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനം എന്നിവിടങ്ങളിൽ മൂന്നുദിവസം നടക്കുന്ന ഡോക്യുമ​െൻററി ഫെസ്റ്റിവലി​െൻറ സ്വിച്ച് ഓൺ ആർ. ജയരാജ് നിർവഹിച്ചു. സ്കൂൾ ഓഫ് ലെറ്റേസ് അസിസ്റ്റൻറ് പ്രഫസർ ഹരികുമാർ ചങ്ങമ്പുഴ മുഖ്യപ്രഭാഷണം നടത്തി. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ. അബ്ദുൽ റഷീദ് സ്വാഗതവും ജില്ല ഇൻഫർമേഷൻ ഓഫിസർ സിനി കെ. തോമസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.