വെങ്ങാനൂര്‍ തീർഥാടനം

കോട്ടയം: എ.കെ പഠന കേന്ദ്രം ആഭിമുഖ്യത്തിലുള്ള 14ാമത് ഇൗമാസം 24ന് നടക്കും. 1912 ഫെബ്രുവരി 27ന് ശ്രീമൂലം പ്രജാസഭയില്‍ അ യ്യങ്കാളി നടത്തിയ കന്നിപ്രസംഗത്തി​െൻറ 108ാമത് വാര്‍ഷികത്തോടനുബന്ധിച്ചാണ് തീർഥാടനമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാവിലെ ഏഴിന് പുതുപ്പള്ളി ജങ്ഷനില്‍നിന്ന് തീർഥാടനം ആരംഭിക്കും. എട്ടിന് കോട്ടയത്ത് ചേരുന്ന സമ്മേളനം അഡ്വ.കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. വേളിക്കായല്‍ ചേരമന്നാര്‍കോട്ട, വെള്ളയമ്പലം സ്‌ക്വയര്‍, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം, അയ്യങ്കാളി ജന്മഗൃഹം, അയ്യങ്കാളി പണിമുടക്ക് പ്രഖ്യാപിച്ച പാടം, നീലഗേശ്വരി ക്ഷേത്രം, ഗുരുദേവ ചിത്രകൂടം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം പാഞ്ചജന്യത്തില്‍ തീർഥാടനം സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സമാപനസമ്മേളനം അഡ്വ.എ. വിന്‍സൻറ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പഠനകേന്ദ്രം ചെയർമാൻ തമ്പി പട്ടാശേരി, ജനറൽ സെക്രട്ടറി ലീലാമ്മ രാജു, തീർഥാടകസംഘം കൺവീനർ മാന്നാര്‍ വിജയന്‍, തിലകമ്മ പ്രേംകുമാര്‍ വൈക്കം, ഡേവിഡ് പി. ജോണ്‍, പി.വി. രാജന്‍, സന്തോഷ് ചുങ്കം എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.