നഗരത്തിൽ വീണ്ടും കഞ്ചാവുചെടി കണ്ടെത്തി

കോട്ടയം: . ചന്തക്കടവിലെ ആൾപാർപ്പില്ലാത്ത പുരയിടത്തിൽനിന്നാണ് രണ്ടു കഞ്ചാവുചെടി ചെടിച്ചട്ടിയിൽ നട്ടുവളർത്തിയ നിലയിൽ എക്സൈസ് കണ്ടെത്തിയത്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും അന്വേഷണം ഈർജിതമാക്കിയതായും എക്സൈസ് അറിയിച്ചു. കഴിഞ്ഞദിവസം വേളൂർ ഭാഗത്തുനിന്ന് എക്സൈസ് 11 കഞ്ചാവ് ചെടികൾ കണ്ടെടുത്തിരുന്നു. റെയിഡിൽ എക്സൈസ് ഇൻസ്പെക്ടർ വി.പി. അനൂപ്, പ്രിവൻറിവ് ഓഫിസർ ഷഫീഖ്, ടി.എസ്. സുരേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ജി. അജിത്, ശ്യം കുമാർ, പ്രസീത്, എ. നാസർ എന്നിവർ പങ്കെടുത്തു. സ്വകാര്യ വ്യക്തി മണിപ്പുഴയിൽ റോഡും ഓടയും അടച്ചതായി പരാതി കോട്ടയം: റിസോര്‍ട്ട് നിര്‍മാണത്തി​െൻറ പേരില്‍ സ്വകാര്യ വ്യക്തി മണിപ്പുഴയിൽ റോഡും ഓടയും അടച്ചതായി പരാതി. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ റിസോര്‍ട്ടിലേക്ക് മാർച്ച് നടത്തി. അടുത്തകാലത്ത് റോഡിനിരുവശവുമുള്ള സ്ഥലങ്ങള്‍ വാങ്ങിയ വ്യക്തിയാണ് ത​െൻറ വസ്തുവി​െൻറ ഭാഗമാണെന്ന അവകാശവാദവുമായി റോഡ് അടച്ചത്. എന്നാല്‍, റോഡ് നഗരസഭയുടേതാണെന്നും 2015ല്‍ നഗരസഭ ഫണ്ട് ഉപയോഗിച്ച് ടാറിങ് നടത്തിയിട്ടുള്ളതാണെന്നും പ്രദേശവാസികള്‍ പറയുന്നു. റോഡ് അടച്ചതിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ നടത്തിയ മാര്‍ച്ച് സി.പി.എം ഏരിയ സെക്രട്ടറി ബി.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് നേതാവ് എസ്. രാജീവ്, ബി.ജെ.പി നേതാവ് തുളസീധരന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് ജോണ്‍ ചാണ്ടി, രാജേഷ്, കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റോഡിലേക്ക് ഇറക്കി സ്ഥാപിച്ചിരുന്ന നിര്‍മാണ വസ്തുക്കള്‍ പ്രദേശവാസികള്‍ ബലമായി നീക്കം ചെയ്തു. റോഡില്‍ സ്ഥാപിച്ചിരുന്ന മറ്റ് തടസ്സവും നീക്കം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.