തോക്കുമായി ആൾരൂപം കാമറദൃശ്യത്തിൽ: സംശയത്തി​െൻറ പേരില്‍ വനപാലകര്‍ മര്‍ദിച്ചെന്ന് ഇക്കോ ഡെവലപ്മെൻറ് കമ്മിറ്റി അംഗം

*കൈയില്‍ വിലങ്ങണിയിച്ച് മര്‍ദിച്ചെന്നും കക്കൂസ് കഴുകിച്ചതായും പരാതി എരുമേലി: പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനത്തില്‍ തോക്കുമായി മനുഷ്യ​െൻറ ദൃശ്യം കാമറയില്‍. ദൃശ്യത്തിൽ കണ്ടയാളുടെ രൂപ സാദൃശ്യത്തി​െൻറ പേരില്‍ വനപാലകര്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. ആറാട്ടുകയം വേലംപറമ്പില്‍ രതീഷാണ് (27) വനപാലകര്‍ ദേഹോപദ്രവം നടത്തുകയും വീട്ടുകാരെ മാനസികമായി പീഡിപ്പിച്ചുവെന്നുമാരോപിച്ച് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഡിസംബര്‍ 25നാണ് വനത്തിലൂടെ തോക്കുമായി നില്‍ക്കുന്ന ആള്‍രൂപം വനപാലകരുടെ കാമറയില്‍ പതിഞ്ഞത്. കടുവകളുടെ എണ്ണം തിട്ടപ്പെടുത്താൻ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച കാമറയിലാണ് ദൃശ്യം പതിഞ്ഞത്. എന്നാല്‍, ദ്യശ്യത്തില്‍ ഇയാളുടെ കഴുത്തിന് താഴെ മാത്രമാണ് പതിഞ്ഞിട്ടുള്ളത്. വലതുകൈയിൽ ചരടുകൾ കെട്ടിയിരിക്കുന്ന ആൾരൂപമാണ് ദൃശ്യത്തിൽ. ഈ സാമ്യതയുടെ പേരിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഉറങ്ങാന്‍കിടന്ന രതീഷിനെ വീട്ടുകാരുടെയും ഭാര്യയുടെയും പിഞ്ചുകുഞ്ഞി​െൻറയും മുന്നില്‍വെച്ച് വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നുവെന്ന് രതീഷ് പറഞ്ഞു. തുടര്‍ന്ന് വാഹനത്തില്‍വെച്ചും മുക്കുഴി സ്റ്റേഷനിലെത്തിച്ച് കൈയില്‍ വിലങ്ങണിയിച്ചും ക്രൂരമായി മര്‍ദിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തതായി ഇയാള്‍ പറഞ്ഞു. മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വാതില്‍ അടക്കാന്‍ അനുവദിച്ചില്ലെന്നും കക്കൂസ് കഴുകിച്ചെന്നും രതീഷ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇതിനിടെ രതീഷി​െൻറ ഭാര്യയെ വീട്ടിൽനിന്ന് വനംവകുപ്പിലെ ഉദ്യോഗസ്ഥയും ഭര്‍ത്താവും കൂട്ടിക്കൊണ്ടുപോയശേഷം മാനസികമായി പീഡിപ്പിച്ചെന്ന് രതീഷി​െൻറ പിതാവ് എന്‍.കെ. രവീന്ദ്രന്‍ പറഞ്ഞു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട രതീഷും കുടുംബവും പെരിയാർ ടൈഗർ റിസർവി‍​െൻറ ഇക്കോ ഡെവലപ്മ​െൻറ് കമ്മിറ്റി അംഗങ്ങളാണ്. സംഭവം സംബന്ധിച്ച് മേലധികാരികൾക്ക് പരാതി നൽകുമെന്നും ഇവർ പറഞ്ഞു. വനപാലകരുടെ നടപടിക്കെതിരെ സമരസമിതി രൂപവത്കരിച്ച് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി ഭാരവാഹികളായ അനിയൻ എരുമേലി, സന്തോഷ് പാലമൂട്ടിൽ എന്നിവർ അറിയിച്ചു. എന്നാൽ, രതീഷിനെ മർദിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വനപാലകർ പ്രതികരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.