ശബരിമല: ക്രമസമാധാന ചുമതലയുടെ പേരിൽ ദേവസ്വം ബോർഡി​നെ താഴ്​ത്തിക്കെട്ടരുതെന്ന്​ നിരീക്ഷണസമിതി

കൊച്ചി: ക്രമസമാധാനം പരിപാലിച്ച് സുരക്ഷ ഉറപ്പാക്കേണ്ട ചുമതല പൊലീസിന് ഉണ്ടെങ്കിലും തീർഥാടനവുമായി ബന്ധപ്പെട ്ട് ദേവസ്വം ബോർഡി​െൻറ അധികാരവും ഉത്തരവാദിത്തങ്ങളും താഴ്ത്തിക്കെട്ടരുതെന്ന് ശബരിമല നിരീക്ഷണസമിതിയുടെ റിപ്പോർട്ട്. സന്നിധാനത്തെ പ്രതിഷേധസംഭവങ്ങൾ ഇൗ തീർഥാടനകാലത്ത് പൊലീസിനും ദേവസ്വം ബോർഡിനും ഒരുപോലെ വെല്ലുവിളിയായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ വിജയകരമായി തീർഥാടനം സാധ്യമാകാൻ പൊലീസി​െൻറയും ദേവസ്വം ബോർഡി​െൻറയും മറ്റുബന്ധപ്പെട്ടവരുെടയും ഒത്തൊരുമയോടെയുള്ള പ്രവർത്തനമാണ് വേണ്ടത്. ആചാരാനുഷ്ഠാനങ്ങളുെടയും ഭക്തർക്ക് നൽകേണ്ട സൗകര്യങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിെലയും ബോർഡി​െൻറ സ്വാതന്ത്രാധികാരത്തെ പൊലീസുൾപ്പെടെ എല്ലാവരും അംഗീകരിക്കണം. 14 വർഷമായി നടപ്പന്തലിനടുത്ത വേദിയിൽ സാമ്പ്രദായ ഭജന നടത്തുന്ന ഹൈദരാബാദ് സംഘത്തിന് ദേവസ്വം കമീഷണർ അനുമതി നൽകിയിട്ടും പൊലീസ് അനുമതി നൽകാതിരുന്ന സംഭവമുണ്ടായി. പരിപാടിക്ക് രേഖാമൂലമുള്ള അനുമതിയാണ് പൊലീസ് ആവശ്യപ്പെട്ടത്. ഇവർ പരാതിപ്പെട്ടതിനെത്തുടർന്ന് സന്നിധാനത്തെ ചുമതലയുള്ള െഎ.ജി ബാൽറാംകുമാർ ഉപാധ്യായയെ വിളിച്ച് അനുമതി നൽകാൻ നിർദേശിച്ചു. ഇത് സമ്മതിച്ചെങ്കിലും നേരേത്ത നൽകിയ അനുമതി റദ്ദാക്കാൻ കമീഷണറോട് അദ്ദേഹം നിർദേശിക്കുകയാണ് ചെയ്തത്. എന്നാൽ, ഭജന കമീഷണർ അനുമതി നൽകിയതുപോലെ നടത്താൻ സമിതി അനുമതി നൽകി. വീണ്ടും ഇതിനെതിരെ െഎ.ജി നിലപാടെടുത്തെങ്കിലും തങ്ങളുെട നിർദേശത്തി​െൻറ അടിസ്ഥാനത്തിൽ പരിപാടി പൂർത്തിയാക്കി. അനാവശ്യമായി ഭയമുണ്ടാക്കാൻ മാത്രമാണ് ഇത്തരം നിരോധനംകൊണ്ട് സാധ്യമാവുകയെന്ന് ഇതിലൂടെ വ്യക്തമായി. നിലക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ വിവിധ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനെക്കുറിച്ച് ചില നിർദേശങ്ങൾ റിപ്പോർട്ടിലുണ്ട്. സമിതി നിർദേശിച്ച ചില കാര്യങ്ങൾ കെ.എസ്.ആർ.ടി.സി നടപ്പാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. സമിതിയംഗങ്ങളായ റിട്ട. ജസ്റ്റിസുമാരായ പി.ആർ. രാമൻ, എസ്. സിരിജഗൻ, എ.ഡി.ജി.പി എ. ഹേമചന്ദ്രൻ, സ്പെഷൽ കമീഷണർ എം. മനോജ് എന്നിവരാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.