മൂന്നുനോമ്പ്​ തിരുനാൾ: കുറവിലങ്ങാട്ട്​ ഗതാഗത നിയന്ത്രണം

കോട്ടയം: കുറവിലങ്ങാട് മർത്ത്മറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിലെ മൂന്നുനോമ്പ് തിരുനാളിനോടനുബന്ധിച് ച് ടൗണിൽ ഗതാഗത നിയന്ത്രണം. തിങ്കളാഴ്ച വെകീട്ട് ആറു മുതൽ രാത്രി ഒമ്പതു വരെയും ചൊവ്വാഴ്ച രാവിലെ 11 മുതൽ വൈകീട്ട് നാലുവരെയുമാണ് ഗതാഗതക്രമീകരണം. മൂവാറ്റുപുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ എം.സി റോഡ് വഴി നേരേ കോട്ടയം ഭാഗത്തേക്ക് പോകണം. കോട്ടയം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കുറവിലങ്ങാട് പാറ്റാനി ജങ്ഷനിൽനിന്ന് ബൈപാസ് റോഡിലൂടെ വൈക്കം-കുറവിലങ്ങാട് റോഡിലെത്തി വൈക്കം ഭാഗത്തേക്ക് പോകണം. മൂവാറ്റുപുഴ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വലിയവീട്ടിൽ കവലയിലെത്തി എം.സി റോഡിലൂടെ പോകണമെന്ന് പൊലീസ് അറിയിച്ചു. ഇൗ ദിവസങ്ങളിൽ കോഴ ജങ്ഷൻ മുതൽ കുറവിലങ്ങാട് പൊലീസ് സ്റ്റേഷൻ വരെ എം.സി റോഡിലും പള്ളിയുടെ മുൻവശം റോഡിലും ബൈപാസ് റോഡിലും പാർക്കിങ് അനുവദിക്കില്ല. ദേവാലയത്തിൽ എത്തുന്ന വാഹനങ്ങൾ കുറവിലങ്ങാട് സ​െൻറ് മേരീസ് ബോയ്സ് എച്ച്.എസ്, ഗേൾസ് എച്ച്.എസ്, സ​െൻറ് മേരീസ് ബോയ്സ് എൽ.പി.എസ്, ഗേൾസ് എൽ.പി.എസ്, സ​െൻറ് മേരീസ് യു.പി.എസ് ഗ്രൗണ്ടുകളിലും പള്ളി മൈതാനങ്ങളിലും പാർക്ക് ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.