ജുഡീഷ്യറി പോലും വളയുന്നുണ്ടോ എന്ന് സംശയിക്കുന്ന സാഹചര്യം ^ജസ്​റ്റിസ് എബ്രഹാം മാത്യു

ജുഡീഷ്യറി പോലും വളയുന്നുണ്ടോ എന്ന് സംശയിക്കുന്ന സാഹചര്യം -ജസ്റ്റിസ് എബ്രഹാം മാത്യു കോഴിക്കോട്: ജുഡീഷ്യറി പോല ും വളയുന്നുണ്ടോ എന്ന് സംശയിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് ജസ്റ്റിസ് എബ്രഹാം മാത്യു. ഇന്ത്യ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സഹിഷ്ണുത കുറഞ്ഞു. എല്ലാ കാലത്തും രാജ്യത്തി‍​െൻറ ഭാവി നിശ്ചയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ജുഡീഷ്യൽ മേഖലയിലുള്ളവരായിരുന്നു -അദ്ദേഹം പറഞ്ഞു. സംസ്ഥാന വഖഫ് ബോർഡ് മലബാറിൽ ആരംഭിച്ച മുൻസിഫ് പരീക്ഷ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻസിഫ് പരീക്ഷക്ക് തയാറാവുന്നവർ നിയമവിഷയങ്ങൾക്കൊപ്പം ഇംഗ്ലീഷ് ഭാഷയിലെ സ്വാധീനവും വർധിപ്പിക്കണം. പല വർഷങ്ങളിലും താൻ മുൻസിഫ് പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയം നടത്തിയിരുന്നു. ഉദ്യോഗാർഥികളിൽ നല്ലൊരു വിഭാഗവും ഇംഗ്ലീഷിലാണ് പരാജയപ്പെടുന്നത്. ജുഡീഷ്യൽ വ്യവസ്ഥയുടെ വിശ്വാസം സംരക്ഷിക്കാൻ ന്യായാധിപർക്ക് സാധിക്കണമെന്നും നീതിപീഠങ്ങൾ ജാഗ്രതയോടെ മാനവപക്ഷത്ത് ഉറച്ചുനിൽക്കണമെന്നും എബ്രഹാം മാത്യു കൂട്ടിച്ചേർത്തു. സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഗവ. ലോ കോളജ് പ്രിൻസിപ്പൽ ഡോ. സി.ടി. തിലകാനന്ദൻ, വഖഫ് ബോർഡ് അംഗങ്ങളായ എം.സി. മായിൻ ഹാജി, അഡ്വ. പി.വി. സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. ബോർഡ് അംഗം അഡ്വ. എം. ഷംസുദ്ദീൻ സ്വാഗതവും ഡിവിഷനൽ ഓഫിസർ യു. അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.