ആനക്കൊമ്പ് പിടിച്ചതിന് പ്രതികാരം: തേക്കടിയിലെ വനപാലകരെ തമിഴ്നാട്ടിൽ തടഞ്ഞുവെച്ചു

കുമളി: തമിഴ്നാട്ടിലൂടെ പെരിയാർ കടുവ സങ്കേതത്തി​െൻറ അതിർത്തിയിൽ സംരക്ഷണ പ്രവർത്തനങ്ങൾക്കുപോയ വനപാലകരെ തമിഴ്നാട് വനപാലകരും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ തടഞ്ഞുെവച്ചു. തമിഴ്നാട്ടിലെ കാട്ടിൽനിന്ന് ആനെക്കാമ്പ് കടത്തുന്നതിനിടെ ചിലരെ കൊമ്പുകളുമായി തേക്കടിയിലെ വനപാലകർ പിടികൂടിയിരുന്നു. ഇത് തമിഴ്നാട് വനപാലകർക്ക് തിരിച്ചടിയായ പശ്ചാത്തലത്തിലാണ് നാട്ടുകാരെ കൂട്ടി കേരള വനപാലകരെ തടഞ്ഞത്. തമിഴ്നാട്ടിലെ കർഷകസംഘമെന്ന പേരിൽ ചിലർ മുല്ലപ്പെരിയാർ പ്രശ്നം പറഞ്ഞാണ് വാഹനം തടഞ്ഞത്. പിന്നാലെ വനംവകുപ്പ് ചെക്ക്പോസ്റ്റിലും വാഹനം തടഞ്ഞിട്ടു. വ്യാഴാഴ്ച രാവിലെ പെരിയാർ കടുവ സങ്കേതത്തിലെ കോട്ടമല, താമര സെക്ഷനുകളിൽ ജോലിക്കുപോയ ഫോറസ്റ്റർ വിശ്വംഭരൻ, അൻവർഷ ഉൾെപ്പടെ വനപാലകരെ രാവിലെ 11.30 മുതൽ വൈകീട്ട് നാലുവരെയാണ് തടഞ്ഞുെവച്ചത്. തമിഴ്നാട് വഴി പോകാൻ അനുമതിപത്രം കാണിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തമിഴ്നാട് വനപാലകരുടെ നിർദേശപ്രകാരം നാട്ടുകാരിൽ ചിലർ മുല്ലപ്പെരിയാർ പ്രതിഷേധക്കാരെന്ന രീതിയിൽ വാഹനം തടയുകയായിരുന്നു. തേക്കടിയിൽനിന്ന് 120 കിലോമീറ്ററോളം തമിഴ്നാട്ടിലൂടെ സഞ്ചരിച്ചാണ് കടുവ സങ്കേതത്തി​െൻറ അതിർത്തിയിലെ സംരക്ഷണ കേന്ദ്രങ്ങളിൽ ജീവനക്കാർ എത്തുന്നത്. കഴിഞ്ഞ ഡിസംബർ 11നാണ് രണ്ട് ആനക്കൊമ്പുകളുമായി കുള്ളപ്പഗൗണ്ടൻപ്പെട്ടി സ്വദേശികളായ ഗംഗ, പ്രഭു എന്നിവരെ തേക്കടിയിലെ വനപാലകർ അറസ്റ്റ് ചെയ്തത്. ഇതി​െൻറ തുടർ അന്വേഷണത്തിൽ സഹകരിക്കാതിരുന്ന തമിഴ്നാട് വനപാലകർ തുടർന്ന് കേരളത്തിലെ വനപാലകർക്കെതിരെ നിരന്തരം പ്രശ്നമുണ്ടാക്കുകയായിരുന്നു. തടഞ്ഞുെവച്ചതിനെ തുടർന്ന് തേക്കടിയിലെ വനപാലകർ കടമലക്കുണ്ട് പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് സംരക്ഷണയിലാണ് അതിർത്തിയിലെ ക്യാമ്പ് ഓഫിസുകളിലെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.