നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പാലം പൊളിച്ചുനീക്കുക ചെറുസ്​ഫോടനത്തിലൂടെ

കോട്ടയം: നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പാലം പൊളിച്ചുനീക്കുന്നത് സ്ഫോടനത്തിലൂടെ. ചിതറിത്തെറിക്കാതെ നിമിഷ ങ്ങള്‍ക്കുള്ളില്‍ പാലം തകര്‍ന്നുവീഴുന്ന 'ഇംപ്ലോഷന്‍' സാേങ്കതികവിദ്യയാകും ഇതിനായി ഉപയോഗിക്കുക. പാലത്തില്‍ നിശ്ചിത അകലത്തില്‍ കുഴിച്ച് സ്‌ഫോടക, രാസവസ്തുക്കള്‍ നിറക്കും. പിന്നീട്, കണ്‍ട്രോള്‍ റൂമില്‍നിന്ന് ബട്ടണ്‍ അമര്‍ത്തിയാല്‍ ചെറിയ ശബ്ദത്തോടെ ചിതറിത്തെറിക്കാതെ പാലം താഴേക്ക് വീഴും. മഗ്ലിങ്ക് ഇന്‍ഫ്രാ േപ്രാജക്ട് എന്ന സ്ഥാപനമാണ് പദ്ധതി അവതരിപ്പിച്ചത്. ഇത് റെയിൽവേ അംഗീകരിക്കുകയായിരുന്നു. നേരേത്ത, ചെറുഭാഗങ്ങളായി പൊളിച്ചുനീക്കാനായിരുന്നു തീരുമാനം. ഇതിനായി ഒന്നര മാസത്തിലേറെ വേണ്ടി വരുമെന്നാണ് റെയിൽവേയുടെ കണക്കുകൂട്ടൽ. ഇൗ ദിവസങ്ങളിലെല്ലാം ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം വേണ്ടിവരുമെന്നതാണ് പുതുസാേങ്കതികവിദ്യ ഉപേയാഗിക്കാൻ റെയിൽവേയെ പ്രേരിപ്പിച്ചത്. കൂടുതൽ ദിവസത്തേക്കുള്ള ട്രെയിൻ നിയന്ത്രണത്തിന് അനുമതി നൽകാനാവില്ലെന്ന് ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കിയതും പുതുമാർഗങ്ങൾ േതടാൻ ഇവരെ പ്രേരിപ്പിച്ചു. പാലം പൊളിക്കാൻ ജില്ല ഭരണകൂടത്തെ റെയിൽവേ സമീപിച്ചിട്ടുണ്ട്. ഇതിനായി 'ഇംപ്ലോഷന്‍' സാേങ്കതികവിദ്യ അടക്കം ഉൾപ്പെടുത്തി കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കലക്ടറുടെ അനുമതി ലഭിക്കുന്ന മുറക്ക് പൊളിച്ചുനീക്കുന്ന തീയതി നിശ്ചയിക്കാനാണ് റെയിൽവേയുടെ തീരുമാനം. പാലം പൊളിക്കുന്ന ദിവസം കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണമുണ്ടാകുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ഒമ്പതുമണിക്കൂർ നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. പാളത്തിന് മുകളിലേക്ക് വീഴാതിരിക്കാനുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തും. രണ്ടുമാസം മുമ്പ് പുതിയ പാലം തുറന്നുകൊടുത്തതോടെ കാഴ്ചവസ്തുവായി മാറിയ പഴയ പാലം പാത ഇരട്ടിപ്പിക്കലി​െൻറ ഭാഗമായാണ് പൊളിച്ചുനീക്കുന്നത്. പുതിയ പാലം നിര്‍മിച്ച കരാറുകാരന് തന്നെയാണ് പഴയ പാലം പൊളിക്കുന്നതി​െൻറയും ഉത്തരവാദിത്തം. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് നാഗമ്പടത്ത് വീതികൂട്ടി പുതിയ റെയിൽവേ മേൽപാലം നിർമിച്ചത്. ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലായിരുന്നു പുതിയപാലം നിർമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.