ഉപരാഷ്​ട്രപതിക്ക്​ കോട്ടയത്ത്​ ഉജ്ജ്വല വരവേൽപ്

കോട്ടയം: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന് കോട്ടയത്ത് ഉജ്ജ്വല വരവേൽപ്. ശനിയാഴ്ച രാവിലെ 11ന് െകാച്ചിയിൽനിന്ന് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്ടറില്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ എത്തിയ ഉപരാഷ്ട്രപതിയെ ഗവര്‍ണര്‍ പി. സദാശിവം, കൃഷിമന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ഐ.ജി (സെക്യൂരിറ്റി) ലക്ഷ്മണ്‍ ഗുഗുലോത്ത്, കലക്ടര്‍ പി.കെ. സുധീര്‍ ബാബു, ജില്ല പൊലീസ് മേധാവി ഹരിശങ്കര്‍, കോട്ടയം നഗരസഭ അധ്യക്ഷ ഡോ. പി.ആര്‍. സോന, മലയാള മനോരമ എക്സിക്യൂട്ടിവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സബ് കലക്ടര്‍ ഈശപ്രിയ, എ.ഡി.എം അലക്‌സ് ജോസഫ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സിനി കെ. തോമസ് എന്നിവരും സന്നിഹിതരായിരുന്നു. തുടർന്ന് കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടന്ന അഖില കേരള ബാലജന സഖ്യത്തി​െൻറ നവതി ആഘോഷം ഉദ്ഘാടനം ഉപരാഷ്ട്രപതി നിർവഹിച്ചു. ഇതിനുശേഷം നാട്ടകം ഗവ. െഗസ്റ്റ് ഹൗസില്‍ എത്തി വിശ്രമിച്ച അദ്ദേഹം ഉച്ചക്ക് 1.40ന് ഹെലികോപ്ടറില്‍ കൊല്ലത്തേക്ക് പോയി. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ ഗതാഗതക്രമീകരണവും ഏർപ്പെടുത്തിയിരുന്നു. ഇതി​െൻറ റിേഹഴ്സലുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളിലും നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നഗരത്തിലെ നവീകരിച്ച റോഡ് കുഴിച്ചാണ് സുരക്ഷാ വേലി നാട്ടിയത്. പൊലീസ് പരേഡ് ഗ്രൗണ്ട് മുതൽ മാമ്മൻ മാപ്പിള ഹാൾവരെയും നാട്ടകം െഗസ്റ്റ് ഹൗസിലേക്ക് പോകുന്ന കഞ്ഞിക്കുഴി-കളത്തിക്കടവ് -മൂലേടം റോഡ് വരെയും റോഡിലാണ് ടാറിങ് കുഴിച്ച് മുളങ്കമ്പ് നാട്ടി സംരക്ഷണവേലി തീർത്തിരിക്കുന്നത്. ഇത് സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധത്തിനും കാരണമായിരുന്നു. നേരേത്ത ഉപരാഷ്ട്രപതി വരുന്ന ഹെലികോപ്ടർ ഇറക്കാനെന്ന പേരിൽ പൊലീസ് പരേഡ് ഗ്രൗണ്ടിനു സമീപത്തെ ആൽമരം െവട്ടിമാറ്റാനുള്ള പൊലീസ് നീക്കം വിവാദത്തിലായിരുന്നു. ഒടുവിൽ നാട്ടുകാരും പരിസ്ഥിതി സ്നേഹികളും വിവരം അറിയിച്ചതനുസരിച്ച് കലക്ടർ സുധീർ ബാബു ഇടപെട്ട് മരംവെട്ട് തടയുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.