മള്ളിയൂർ ജയന്തി ആഘോഷം സമാപിച്ചു

മള്ളിയൂർ: ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ 98ാം ജയന്തി ആഘോഷം സമാപിച്ചു. ജയന്തി സമ്മേളനം കൊൽക്കത്ത ഗൗതീയ മിഷൻ പ്രസിഡൻറ് ഭക്തിസുന്ദർ സന്യാസി മഹാരാജ് ഉദ്ഘാടനം ചെയ്തു. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ശബരിമല തന്ത്രി താഴമൺ കണ്ഠരര് രാജീവര് മുഖ്യപ്രഭാഷണം നടത്തി. മള്ളിയൂർ സ്മൃതി മണ്ഡപം മാതൃക അനാച്ഛാദനം സുരേഷ് ഗോപി എം.പി നിർവഹിച്ചു. മോൻസ് ജോസഫ് എം.എൽ.എ, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻ പിള്ള, ശശികുമാരവർമ, ശിവരാമകൃഷ്ണ സ്വാമി, ആഞ്ഞം മധുസൂദനൻ നമ്പൂതിരി, നാരായണ പട്ടേരി, മള്ളിയൂർ ദിവാകരൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു. മള്ളിയൂർ ശങ്കരസ്മൃതി പുരസ്കാരം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പി. പരമേശ്വരൻ, ഗണേശ പുരസ്കാരം കല്ലേറ്റിൻകര പദ്മനാഭശർമ, ജനാർദന അയ്യർ എന്നിവർ ഏറ്റുവാങ്ങി. ഇൗറോഡ് രാജാമണി ഭാഗവതരുടെ സമ്പ്രദായ ഭജന, മാനസജപലഹരി എന്നിവയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.