ശതാബ്​ദി ആഘോഷവും യാത്രയയപ്പും

കറുകച്ചാൽ: നെടുംകുന്നം സ​െൻറ് തെരേസാസ് ഗേൾസ് ഹൈസ്‌കൂളി​െൻറ ശതാബ്ദി ആഘോഷവും യാത്രയയപ്പ് സമ്മേളനവും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കും. തിങ്കളാഴ്ച 9.15ന് പതാക ഉയർത്തൽ, 9.30 മുതൽ കുട്ടികളുടെ കലാപരിപാടികൾ. രണ്ടിന് നടക്കുന്ന അവാർഡ് വിതരണവും പൊതുസമ്മേളനവും എൻ. ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച രണ്ടിന് ശതാബ്ദി സമ്മേളനം അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും. സിസ്റ്റർ പ്രസന്ന അധ്യക്ഷത വഹിക്കും. കങ്ങഴയിൽ കോളജ് വിദ്യാർഥികളുടെ സംഘർഷം പതിവ്: നടപടി വേണമെന്ന് നാട്ടുകാർ കറുകച്ചാൽ: കങ്ങഴയിലെ സ്വകാര്യ കോളജിൽ വിദ്യാർഥികളുടെ സംഘർഷം പതിവാകുന്നു. കൂട്ടത്തല്ല് റോഡിലേക്കും അയൽവാസികളുടെ പുരയിടങ്ങളിലേക്കും എത്തിയതോടെ നാട്ടുകാർ ഇടപെട്ടാണ് പരിഹരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ സംഘർഷത്തിൽ ഏഴാം വാർഡ് പൂവത്തുംമൂട്ടിൽ വിജയ​െൻറ പച്ചക്കറിത്തോട്ടം നശിച്ചു. അടിപിടിയും ബഹളവും പതിവായതിനാൽ സമാധാനമിെല്ലന്നാണ് പ്രദേശവാസികൾ പറയുന്നത്. പലതവണ കോളജ് അധികൃതരെയും പൊലീസിനെയും അറിയിച്ചിട്ടും നടപടിയില്ലെന്ന് വാർഡ് അംഗം വി.എം. ഗോപകുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.