കൊക്കയാര്‍-വെംബ്ലി റോഡില്‍ മാലിന്യം തള്ളൽ

കൊക്കയാർ: കൊക്കയാർ-വെംബ്ലി റോഡില്‍ മാലിന്യം തള്ളൽ പതിവ്. കൊക്കയാര്‍ മുതല്‍ വെംബ്ലി വരെ ഇടുക്കി പാക്കേജ് റോഡി​െൻറ ഇരുവശങ്ങളിലുമാണ് മാലിന്യം തള്ളൽ പതിവായത്. മുണ്ടക്കയം, കൂട്ടിക്കൽ, ഏന്തയാര്‍ ടൗണുകളിെല നിരവധി വ്യാപാര സ്ഥാപനങ്ങളിെലയും വീടുകളിലെയും മാലിന്യമാണ് തള്ളുന്നത്. അറവുശാലയടക്കം കടകളിലെ മാലിന്യം ചാക്കില്‍ നിറച്ച് തള്ളുയാണ്. തെരുവുനായ്ക്കള്‍ മാലിന്യം റോഡിലേക്ക് വലിച്ചിടുന്നതിനാല്‍ യാത്ര ദുരിതമാകുന്നു. ആറുമുക്ക് മുതല്‍ പാറക്കല്‍ എസ്റ്റേറ്റ് അതിരുവരെയാണ് കൂടുതലായി മാലിന്യം തള്ളൽ നടക്കുന്നത്. ശനിയാഴ്ച തൊഴിലുറപ്പ് ജോലിയുടെ ഭാഗമായി റോഡ് വശങ്ങള്‍ വെട്ടിത്തെളിച്ചപ്പോള്‍ ചാക്കുകണക്കിന് മാലിന്യമാണ് ലഭിച്ചത്. കൂടാതെ ആറുമുക്ക് ഭാഗത്ത് മദ്യക്കുപ്പികളുടെ കൂമ്പാരമാണ്. വഴിയോര മദ്യ ഉപയോഗം മേഖലയില്‍ സജീവമാണ്. മാലിന്യം തള്ളലിനെതിരെ പെരുവന്താനം പൊലീസും കൊക്കയാര്‍ ഗ്രാമപഞ്ചായത്തും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.