പ്രസ്​താവനയെച്ചൊല്ലി കൗൺസിലിൽ ബഹളം

തൊടുപുഴ: നഗരസഭയിൽ ഇടതു മുന്നണി അധികാരത്തിലെത്തിയതോടെ കൗൺസിലിന് മതേതര മുഖമുണ്ടായെന്ന നഗരസഭ ചെയർപേഴ്സണടക്കമു ള്ളവരുടെ പ്രസ്താവനയെച്ചൊല്ലി നഗരസഭ കൗൺസിൽ ബഹളം. അടിസ്ഥാനമില്ലാതെ ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയ സഗരസഭ ചെയർപേഴ്സൻ മിനി മധുവിനെതിരെ രൂക്ഷവിമർശനമാണ് കെ.എം. ഹാരിദ് ഉന്നയിച്ചത്. നഗരസഭ രൂപീകൃതമായ നാൾ മുതൽ മതേതരമുഖമാണ് കൗൺസിലിനുള്ളതെന്നും ചെയർപേഴ്സൻ പ്രസ്താവന പിൻവലിക്കുകയോ തെറ്റുതിരുത്തുകയോ ചെയ്യണം. എന്നാൽ, താനൊരിക്കലും അത്തരത്തിലുള്ള പരാമർശം നടത്തിയിട്ടില്ലെന്നും പ്രസ്താവനയെ വളച്ചൊടിക്കാൻ ശ്രമിക്കരുതെന്നും മിനി മധു മറുപടി നൽകി. ബി.ജെ.പി കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിൽ പാർക്കിൽനിന്ന് പുഴയിലേക്ക് വീണമരം നീക്കം ചെയ്യാത്തതിലും ടൗണിലെ പ്രവർത്തനരഹിതമായ എൽ.ഇ.ഡി ലൈറ്റുകൾ മാറ്റാത്തതിലും പ്രതിഷേധിച്ച് കൗൺസിലിൽ നിൽപ്സമരം നടത്തി. മരം വെട്ടിമാറ്റാൻ ആളെ കൗൺസിൽ യോഗത്തിൽതന്നെ ഏർപ്പാടാക്കുകയും ലൈറ്റുകളുടെ പ്രശ്നം ഉടൻ പരിഹരിക്കാമെന്നു ചെയർപേഴ്സൻ ഉറപ്പുനൽകിയതി​െൻറ അടിസ്ഥാനത്തിൽ പ്രതിഷേധ സമരം ബി.ജെ.പി കൗൺസിലർമാർ അവസാനിപ്പിക്കുകയായിരുന്നു. 2018-19 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയ ശുചിത്വ അതിവേഗ മാലിന്യസംസ്കരണത്തിനായി കൃഷിഭവനു കെട്ടിട നിർമാണത്തിനു ഫണ്ട് അനുവദിക്കുന്നതിൽ പ്രതിഷേധവുമായി കൗൺസിലർ ടി.കെ. സുധാകരൻ നായർ എത്തിയത് ബഹളത്തിനു വഴിവെച്ചു. തുടർന്ന് കൗൺസിൽ അംഗങ്ങളുടെ അംഗീകാരത്തിനായി വിട്ട പദ്ധതി ഭൂരിപക്ഷം പേരും അനുകൂലിച്ചതോടെ തുക അനുവദിക്കാൻ യോഗം തീരുമാനിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.