സി.പി.എമ്മി​െൻറ വർഗീയ രാഷ്​ട്രീയം തുറന്നുകാട്ടും -പി.സി. ജോർജ്​

കോട്ടയം: സി.പി.എം തുടർഭരണത്തിനായി വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും അത് പൊതുസമൂഹത്തിൽ തുറന്നുകാട്ടുമെന് ന് കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ് എം.എൽ.എ പറഞ്ഞു. കേരള യുവജനപക്ഷം സംസ്ഥാന കമ്മിറ്റി അഭിമുഖ്യത്തിൽ നടന്ന 'വർഗീയ നവോത്ഥാനത്തിനെതിരെ കേരളം' പ്രതികരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എമ്മി​െൻറ ശബരിമലയിലെ രാഷ്ട്രീയം മനസ്സിലാകണമെങ്കിൽ 2011-2016 കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളുടെ അവലോകനം ആവശ്യമാണ്. ശബരിമലക്കുവേണ്ടി ശബ്ദിക്കുന്നവരെ മുഴുവൻ ആർ.എസ്.എസായി ചിത്രീകരിച്ചാൽ 40 ശതമാനം ആർ.എസ്.എസ് വിരുദ്ധ ക്രിസ്ത്യൻ-മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാകുമെന്ന് പിണറായി വിജയൻ കരുതുന്നു. എന്നാൽ, കണക്കുകൂട്ടലും മതിലും വിപ്ലവവും എല്ലാം തെറ്റായിരുന്നുവെന്ന് വരാൻ പോകുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷൈജോ ഹസൻ അധ്യക്ഷത വഹിച്ചു. സിജു രാജൻ, ഷോൺ ജോർജ്, സുബീഷ് ശങ്കർ, ലെൽസ് വയലക്കുന്നേൽ, സചിൻ ജയിംസ്, അക്ഷയ നായർ, എബി മലേഞ്ചരുവ്, റിജോ വാളാംതറ, വിഷ്ണു അമ്പാടി, ടിജോ സ്രാംപിയിൽ, റനീഷ് ചൂണ്ടച്ചേരി, ബിജു കുമളി, പി. ഷിജു, എൽദോസ് ഓലിക്കൽ, ശരത്, ഷിജു തോമസ്, റഷീദ് കുന്നുംപുറം തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.