ഐ.ക്യു സര്‍ട്ടിഫിക്കറ്റ്​ വിതരണം വൈകി; ഡോക്​ടറെ തടഞ്ഞുവെച്ച്​ രക്ഷിതാക്കൾ

കോട്ടയം: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ അധികസമയം അനുവദിക്കാൻ ഹാജരാക്കേണ്ട ഐ.ക്യു സര്‍ട്ടിഫിക്കറ്റ് വിതരണം വൈകിയെന്നാരോപിച്ച് രക്ഷിതാക്കൾ ഡോക്ടറെ തടഞ്ഞുവെച്ച് ഉപരോധസമരം നടത്തി. െചാവ്വാഴ്ച രാവിലെ 11.30ന് കോട്ടയം ജില്ല ആശുപത്രിയിലാണ് സംഭവം. കൗമാര സൗഹൃദ സ​െൻറിലെ ഡോ. സാനി വർഗീസിനെയാണ് ഡോക്ടറുടെ കാബിന് മുന്നിൽ തടഞ്ഞത്. തുടർന്ന് കെ.എസ്.ടി.എ ഭാരവാഹികളും എസ്.എസ്.എ അധികൃതരുമെത്തി ആശുപത്രി സൂപ്രണ്ടുമായി ചര്‍ച്ചനടത്തി. മുഴുവന്‍ കുട്ടികൾക്കും വേഗം സര്‍ട്ടിഫിക്കറ്റ് നൽകുമെന്നും ഇതിന് പ്രത്യേക ദിവസങ്ങള്‍ നിശ്ചയിക്കുമെന്നും ഉറപ്പ് ലഭിച്ചതോടെയാണ് രക്ഷിതാക്കള്‍ ഉപരോധസമരം അവസാനിപ്പിച്ചത്. ഇതനുസരിച്ച് ഈ മാസം 20, 27, 31 തീയതികളില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം പി.ബി. കുരുവിള, സംസ്ഥാന കമ്മിറ്റി അംഗം എസ്. ശ്രീകുമാർ, ജില്ല സെക്രട്ടറി സാബു ഐസക്, ജില്ല ട്രഷറര്‍ കെ.ജെ. പ്രസാദ്, അധ്യാപകരായ സോണിയ ഗോപി, ശീതൾ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കുട്ടികളെ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാനടക്കം വേണ്ടത്ര ജീവനക്കാരെ ലഭ്യമാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഡോക്ടര്‍ സാനി വർഗീസ് പറഞ്ഞു. ഇൗ മാസം 10നകം സമര്‍പ്പിക്കേണ്ട സര്‍ട്ടിഫിക്കറ്റുകളുടെ വിതരണമാണ് വൈകിയത്. സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട കൗമാര സൗഹൃദ ആരോഗ്യ സ​െൻററിലെ ഡോക്ടറുടെ അനാസ്ഥയാണ് വിതരണം വൈകാൻ കാരണമെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് പരീക്ഷ എഴുതാൻ കൗമാര സൗഹൃദ മെഡിക്കല്‍ സ​െൻററിലെ സൈക്കോളജിസ്റ്റി​െൻറ സാക്ഷ്യപത്രമാണ് ഹാജരാക്കേണ്ടത്. ജില്ലയില്‍ നിരവധി കുട്ടികളാണ് സർട്ടിഫിക്കറ്റിന് കാത്തിരിക്കുന്നത്. മൂന്നുതവണ കുട്ടിയെ നേരില്‍ കണ്ടശേഷം നല്‍കാവുന്ന സര്‍ട്ടിഫിക്കറ്റാണ് പലർക്കും കിട്ടാതായത്. പലപ്പോഴും കുട്ടിയുമൊത്ത് ഹാജരാകാന്‍ അറിയിപ്പ് ലഭിച്ചതനുസരിച്ച് എത്തുമ്പോള്‍ ചുമതലയുള്ള ഡോക്ടര്‍ സ്ഥലത്തുണ്ടാവാറില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.