സോളിഡാരിറ്റി കാമ്പയിൻ; പൊതുയോഗം നടത്തി

പത്തനാട്: 'മുത്തുനബി മോഹിപ്പിക്കുന്ന ജീവിതം' സോളിഡാരിറ്റി സംസ്ഥാന കാമ്പയി​െൻറ ഭാഗമായി പത്തനാട് കവലയിൽ പൊതുസമ്മേളനം നടന്നു. സോളിഡാരിറ്റി യൂത്ത് മൂവ്മ​െൻറ് പത്തനാട് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം. സൈനുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ല സമിതി അംഗം എ.കെ. ഫവാസ് സ്വാഗതവും കെ.എ. അനീസുദ്ദീൻ നന്ദിയും പറഞ്ഞു. ഖുർആനിൽനിന്ന് മുബാരിസ് ഹനീഫ് അവതരിപ്പിച്ചു. 14കാരിയെ പീഡിപ്പിച്ച ബസ് കണ്ടക്ടർ അറസ്റ്റിൽ കോട്ടയം: 14കാരിയെ പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റിൽ. മാന്നാനം സ്വദേശി നിഥിനാണ് (25) അറസ്റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബസില്‍െവച്ചുള്ള പരിചയം മുതലെടുത്ത് പെണ്‍കുട്ടിയെ മാന്നാനെത്ത വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടി സംഭവം പറഞ്ഞ കൂട്ടുകാരി ക്ലാസിലെ ടീച്ചറെ അറിയിച്ചു. ടീച്ചര്‍ ഗുരുകുലം ടീമിനെ അറിയിച്ചു. ഗാന്ധിനഗര്‍ പൊലീസ് കേസെടുത്താണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.