ദേശീയ പണിമുടക്ക് വാഹന പ്രചാരണ ജാഥ

വൈക്കം: കേന്ദ്ര സര്‍ക്കാറി​െൻറ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനുവരി എട്ട്, ഒമ്പത് തീയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്കി​െൻറ ഭാഗമായി ഐക്യ ട്രേഡ് യൂനിയ​െൻറ നേതൃത്വത്തില്‍ ജില്ല വാഹന പ്രചാരണജാഥ ഉല്ലലയില്‍ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ജെ. തോമസ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് ഫിലിപ് ജോസഫ് നയിക്കുന്ന ജാഥയെ 18 മുതല്‍ 21 വരെ അറുപതോളം കേന്ദ്രങ്ങളില്‍ സ്വീകരിക്കും. 21ന് വൈകീട്ട് കോട്ടയം ടൗണില്‍ സമാപിക്കും. 12 കേന്ദ്ര ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. സമ്മേളനത്തില്‍ എ.ഐ.ടി.യു.സി ജില്ല വൈസ് പ്രസിഡൻറ് കെ.ഡി. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. ട്രേഡ് യൂനിയന്‍ നേതാക്കളായ വി.ബി. ബിനു, ടി.ആർ. രഘുനാഥൻ, വി.പി. കൊച്ചുമോൻ, സാബു പുതുപ്പറമ്പിൽ, വി.പി. ഇബ്രാഹിം, പി.വി. പ്രസാദ്, കെ.കെ. ഗണേശന്‍, അക്കരപ്പാടം ശശി, ടി.പി. ജംയിസ്, പി.വി. സുരേന്ദ്രൻ, ടി.എൻ. രമേശൻ, സാജു എം. ഫിലിപ്, ബാബു ജോര്‍ജ്, പൗലോസ് കടമ്പങ്കുഴി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.