മുണ്ടക്കയത്ത് ശരീഅത്ത് സംരക്ഷണ റാലി

മുണ്ടക്കയം: ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മിറ്റി നേതൃത്വത്തില്‍ ശരീഅത്ത് സംരക്ഷണ റാലിയും മഹാസമ്മേളനവും സംഘടിപ്പിച്ചു. പുത്തന്‍ചന്തയില്‍നിന്ന് ആരംഭിച്ച റാലി ടൗണ്‍ ചുറ്റി മുണ്ടക്കയം ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന് സമ്മേളനം സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദുകുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് ഇ.എ. അബ്ദുല്‍നാസര്‍ മൗലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ആമുഖപ്രഭാഷണവും വി.എച്ച്. അലിയാര്‍ മൗലവി മുഖ്യപ്രഭാഷണവും നടത്തി. പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. രാജു, അബ്ദുല്‍സലാം മൗലവി, പി.എച്ച്. ഷാജഹാൻ, വി.ടി. അയ്യൂബ്ഖാൻ, പി.കെ. നാസർ, മന്‍സൂര്‍ മൗലവി. പി.എസ്. ഹുസൈൻ, പി.കെ. സുബൈര്‍ മൗലവി, മുഹമ്മദ് നിസാര്‍ റഷാദി, അബ്ദുല്‍ റഊഫ് മൗലവി, മുഹമ്മദ് ത്വാഹ മൗലവി, ഹബീബുമുഹമ്മദ് മൗലവി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.