PAGE 9 അന്താരാഷ്​ട്രീയം പേജിൽ 'ബ്രെ​ക്​​സി​റ്റ്​: മേ​യ്​​ക്കു മു​ന്നി​ൽ വെ​ല്ലു​വി​ള​ിക​ൾ ബാ​ക്കി' എന്ന വാർത്ത മാറ്റി ഇത്​ വെക്കണം

അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാനില്ല -െതരേസ മേയ് ബ്രസൽസ്: അടുത്ത പൊതുതെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിയെ നയിക്കാൻ താനുണ്ടാകില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിൈതരേസ മേയ്. മറ്റൊരു നേതാവായിരിക്കും തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുകയെന്നും അവർ കൂട്ടിച്ചേർത്തു. യൂറോപ്യൻ യൂനിയൻ ഉച്ചകോടിയിൽ പെങ്കടുക്കാൻ ബ്രസൽസിൽ എത്തിയപ്പോഴായിരുന്നു മേയ്യുടെ വെളിപ്പെടുത്തൽ. അവിശ്വാസ വോെട്ടടുപ്പിൽ െബ്രക്സിറ്റ് നയത്തിൽ പ്രധാനമന്ത്രിക്കെതിരായ വികാരം പ്രകടമായിരുന്നു. 2022ലാണ് അടുത്ത പൊതുതെരഞ്ഞെടുപ്പ്. പാർലമ​െൻറിൽ അവിശ്വാസപ്രമേയം മറികടന്നെങ്കിലും തെരേസ മേയ്ക്ക് ഭീഷണി ഒഴിഞ്ഞിട്ടില്ല. ബ്രെക്സിറ്റ് നടപടികൾ പൂർത്തിയാക്കാൻ മതിയായ സമയമില്ല എന്നതാണ് മേയ് നേരിടുന്ന വെല്ലുവിളി. നവംബറിൽ അംഗീകരിച്ച കരാറിൽ വീണ്ടും അനുരഞ്ജനത്തിന് തയാറല്ലെന്ന് ഇ.യു നേതാക്കൾ നിലപാട് വ്യക്തമാക്കിയിരിക്കെ മേയ്ക്ക് മുന്നോട്ടുള്ള ചുവടുകൾ കടുത്തതാകും. ബ്രെക്സിറ്റ് കരാർ നടപ്പാക്കുന്നതിന് പാർലമ​െൻറി​െൻറ അനുമതി തേടിയുള്ള വോെട്ടടുപ്പ് ജനുവരിയിലേക്ക് മാറ്റിയിരുന്നു. അവിശ്വാസപ്രമേയം പരാജയപ്പെട്ടതോടെ മേയ്ക്കെതിരായ അട്ടിമറിനീക്കവും പാളി. 117നെതിരെ 200 വോട്ടുകൾക്കാണ് പ്രമേയം പരാജയപ്പെടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.