ലോറികൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക്​ പരിക്ക്​

കടുത്തുരുത്തി: ഓട്ടത്തിനിടെ ലോറിക്ക് പിന്നിൽ നിയന്ത്രണംവിട്ട മറ്റൊരു ലോറിയിടിച്ച് അപകടം. അപകടത്തിൽ പരിക ്കേറ്റ പിറകിലിടിച്ച ലോറിയുടെ ഡ്രൈവർ കാഞ്ഞിരപ്പള്ളി കൂരാലി ഓലിക്കൽ അജിമോൻ സേവ്യറിനെ മുട്ടുചിറ എച്ച്.ജി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിച്ച ലോറിയുടെ മുൻവശം പൂർണമായും തകർന്നു. ആപ്പാഞ്ചിറ മാന്നാർ കുരിശുപള്ളിക്ക് സമീപം കഴിഞ്ഞദിവസം പുലർച്ച 3.45നാണ് അപകടം. തടിയിറക്കിയ ശേഷം തിരികെ കോട്ടയം ഭാഗത്തേക്കു പോയ ലോറികളാണ് അപകടത്തിൽപെട്ടത്. മുൻവശം തകർന്ന ലോറി ക്രെയിൻ ഉപയോഗിച്ചാണ് മാറ്റിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കടുത്തുരുത്തി പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.