കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്​ ​െഎ.എസ്​.ഒ പദവി

കാഞ്ഞിരപ്പള്ളി: . ഔദ്യോഗിക പ്രഖ്യാപനം ജനുവരി അഞ്ചിന് മന്ത്രി എം.എം. മണി നിർവഹിക്കും. ഇതി​െൻറ ഭാഗമായി പഞ്ചായത്ത ് ഓഫിസ് മന്ദിരം പെയിൻറടിച്ച് മനോഹരമാക്കി. നിമിഷങ്ങൾക്കുള്ളിൽ ഫയലുകളും െറേക്കാഡുകളും എടുക്കാവുന്ന വിധത്തിൽ ൈബൻഡ് ചെയ്തു. ഓഫിസിന് മുന്നിൽ ആധുനിക സംവിധാനങ്ങളോടെ ഫ്രണ്ട് ഓഫിസ് കൗണ്ടറും പണിതു. മുലയൂട്ടുന്ന അമ്മമാർക്ക് പ്രത്യേക സൗകര്യമേർപ്പെടുത്തി. ഓഫിസിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് ഇരിക്കാനുള്ള സൗകര്യവും കുടിവെള്ളവും ഏർപ്പെടുത്തി. ടി.വിയും സ്ഥാപിച്ചു. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക ശൗചാലയങ്ങളും നിർമിച്ചു. അപേക്ഷ തയാറാക്കനാവശ്യമായ മേശയുമുണ്ട്. ഓഫിസിൽ ജീവനക്കാർക്കായി പ്രത്യേക ഇരിപ്പിടങ്ങളും കാബിനുകളും ഉദ്യോഗ പദവികളും പേരും അടങ്ങിയ ബോർഡുകളും സ്ഥാപിച്ചു. മഴയും വെയിലുമേൽക്കാതിരിക്കാനുള്ള സംവിധാനവും ഓഫിസിനു മുന്നിൽ സ്ഥാപിച്ചു. അഞ്ചുലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഓഫിസ് നവീകരണം നടത്തിയതെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഷക്കീല നസീർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.