ഗാന്ധിനഗറിൽ അനധികൃത തട്ടുകടകൾ പൊളിച്ചുനീക്കി; സ്ഥലത്ത് പഞ്ചായത്ത് കമ്പിവേലിയിട്ടു

ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറി േഗറ്റിന് മുന്നിലെ അനധികൃത തട്ടുകടകൾ പൊളിച്ചുനീക്കിയ സ്ഥലം പഞ്ച ായത്ത് കമ്പിവേലി കെട്ടി പ്രവേശനം നിരോധിച്ചു. വർഷങ്ങളായി ആർപ്പൂക്കര പഞ്ചായത്തുവക സ്ഥലത്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന കടകളാണ് പഞ്ചായത്ത് പ്രസിഡൻറ് മോഹനൻ ചതുരച്ചിറയുടെ നേതൃത്വത്തിൽ മുഴുവൻ പഞ്ചായത്ത് അംഗങ്ങളുടെയും പൊലീസി​െൻറയും സാന്നിധ്യത്തിൽ പൊളിച്ചുനീക്കിയത്. 2013 മുതൽ വിവിധ ഘട്ടങ്ങളിലായി ഈ കടകൾ പഞ്ചായത്ത് പൊളിച്ചുമാറ്റുമെങ്കിലും അടുത്തദിവസം കൂടുതൽ ശക്തിയോടെ ഇവർ വ്യാപാരം തുടരുകയായിരുന്നു രീതി. എന്നാൽ, ഇത്തവണ ഹൈകോടതിയുടെ നിർദേശമുണ്ടായെങ്കിലും ചില തട്ടുകൾ പൊളിച്ചുമാറ്റാൻ തയാറായില്ല. തുടർന്ന് വൈകീേട്ടാടെ പഞ്ചായത്ത് അധികൃതർ എത്തി പൂർണമായും പൊളിച്ചുമാറ്റി. അതേസമയം, മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് പരിസരത്തെ അനധികൃത കടകൾ തിങ്കളാഴ്ച ഉടമസ്ഥർതന്നെ പൊളിച്ചുമാറ്റിയിരുന്നു. അവർക്ക് പഞ്ചായത്ത് അനുവദിച്ച സ്ഥലത്ത് അവരുടെ ചെലവിൽ ബങ്കുകൾ നിർമിച്ച് വ്യാപാരത്തിന് അനുമതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.