എഫ്.സി.ഐ ഗോഡൗണിൽനിന്നുള്ള പഴകിയ അരി ജനവാസ കേന്ദ്രത്തിൽ തള്ളി

കറുകച്ചാൽ: എഫ്.സി.ഐ ഗോഡൗണിൽനിന്നുള്ള പഴകിയ 200 ചാക്കോളം അരി ജനവാസകേന്ദ്രത്തിലെ റബർതോട്ടത്തിൽ തള്ളി. നെടുംകുന്നം പഞ്ചായത്ത് 15ാം വാർഡിൽ പുതുപ്പള്ളിപ്പടവിലാണ് വെള്ളിയാഴ്ച വൈകീട്ട് രണ്ട് ലോറിയിലായി കൊണ്ടുവന്ന പുഴുവരിച്ച അരിച്ചാക്കുകൾ തള്ളിയത്. ചാക്കുകെട്ടുകൾക്ക് മുകളിൽ പടുത ഉപയോഗിച്ച് മൂടിയിരുന്നു. ദുർഗന്ധം വമിച്ചു തുടങ്ങിയതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ചാക്കിനുള്ളിൽ അരിയാെണന്ന് മനസ്സിലായത്. ചാക്കുകളിൽ ഫുഡ് കോർപറേഷ​െൻറ സീലും പതിച്ചിട്ടുണ്ട്. ഇതോടെ പ്രദേശവാസികൾ വിവരം കറുകച്ചാൽ പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചങ്ങനാശ്ശേരി എഫ്.സി.ഐ ഗോഡൗണിൽനിന്നുള്ള അരിയാെണന്ന് മനസ്സിലായി. തുടർന്ന് എഫ്.സി.ഐ അധികൃതർ സ്ഥലത്തെത്തി. പ്രളയം ഉണ്ടായപ്പോൾ വെള്ളം കയറി നശിച്ച അരിച്ചാക്കുകൾ നീക്കം ചെയ്യാൻ എഫ്.സി.ഐയിൽനിന്ന് നിർദേശം ലഭിച്ചിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് നീക്കം ചെയ്യാൻ കരാർ എടുത്തയാളാവാം സംഭവത്തിനു പിന്നിലെന്നും പൊലീസും എഫ്.സി.ഐ ഉദ്യോഗസ്ഥരും പറഞ്ഞു. സംഭവത്തിൽ ബി.ഡി.ജെ.എസ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡൻറ് മനു പള്ളിക്കത്തോടി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ല ജോയൻറ് സെക്രട്ടറി ഷാജി ശ്രീശിവം, ജില്ല കൺവീനർമാരായ ടി.ആർ. ഉണ്ണികൃഷ്ണൻ, കെ.എൻ. മുരളീധരൻ, സി.ജി. പ്രസാദ്, രഞ്ജിത്ത് കാലായിൽ, കെ.എൻ. പീതാംബരൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.