പാലാ ജൂബിലി തിരുനാളിന് സമാപനം

പാലാ: അമലോൽഭവ മാതാവി​െൻറ ടൗൺ കപ്പേളയിലെ ജൂബിലി തിരുനാളിന് നഗരപ്രദക്ഷിണത്തോടെ സമാപനമായി. മുത്തുക്കുടകളുടെയും കുരിശുകളുടെയും അകമ്പടിയോടെ നഗരപ്രദക്ഷിണത്തിനിറങ്ങിയ മാതാവി​െൻറ തിരുസ്വരൂപത്തിന് ഭക്തിനിർഭരമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്. ളാലം പള്ളി റോഡിലൂടെ മാർക്കറ്റ് ജങ്ഷനിലെത്തി ആദ്യ സ്വീകരണം ഏറ്റുവാങ്ങി. തുടർന്ന് മണർകാട് റോഡിലും ന്യൂബസാർ റോഡിലും കട്ടക്കയം റോഡിലും പ്രൗഢഗംഭീരമായ സ്വീകരണങ്ങൾക്ക് ശേഷം ളാലം പാലം ജങ്ഷനിലെ പന്തലിൽ ലദീഞ്ഞും സന്ദേശവും നടന്നു. കപ്പേളയിലെത്തിയ മാതാവി​െൻറ രൂപത്തെ പുഷ്പവൃഷ്ടിയോടെ സ്വീകരിച്ചു. ശനിയാഴ്ച രാവിലെ ടൗൺ കപ്പേളയിൽ പാലാ ബിഷപ്പുമാരായ മാർ ജോസഫ് കല്ലറങ്ങാട്ടി‍​െൻറയും മാർ ജേക്കബ് മുരിക്ക​െൻറയും മാർ ജോസഫ് പള്ളിക്കാപ്പറമ്പിലി​െൻറയും കാർമികത്വത്തിൽ സുറിയാനി കുർബാന നടന്നു. തുടർന്ന് സ​െൻറ് മേരീസ് ഗേൾസ് സ്‌കൂൾ കുട്ടികൾ അവതരിപ്പിച്ച മരിയൻ റാലിയിൽ നൂറുകണക്കിന് കുട്ടികൾ പങ്കെടുത്തു. 10.30ന് പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്ക​െൻറ നേതൃത്വത്തിലുള്ള തിരുനാൾ കുർബാന അർപ്പിച്ചു. തുടർന്ന് ടൂവീലർ ഫാൻസിഡ്രസ് മത്സരവും ബൈബിൾ ടാബ്ലോ മത്സരവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.